Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഐഹോളെ » ആകര്‍ഷണങ്ങള്‍
  • 01ത്രയംബകേശ്വര ഗ്രൂപ്പ്

    ത്രയംബകേശ്വര ഗ്രൂപ്പ്

    ഐഹോളെയിലെ പ്രധാന ക്ഷേത്രങ്ങളില്‍ ഒന്നാണ് ഇതും. ഏറെ ക്ഷേത്രങ്ങളുണ്ട് ഈ സമുച്ചയത്തില്‍. പ്രധാനപ്പെട്ടവ ത്രികൂടാചലക്ഷേത്രവും മദ്ദിനഗുഡിയുമാണ്. ത്രികൂടാചല ക്ഷേത്രം പേരുപോലെതന്നെ മൂന്ന് അറകളുള്ള ക്ഷേത്രമാണ്, ഇത് പന്ത്രണ്ടാം നൂറ്റാണ്ടിലാണ് പണിതത്....

    + കൂടുതല്‍ വായിക്കുക
  • 02ഗലഗണനാഥ് ഗ്രൂപ്പ്

    ഗലഗണനാഥ് ഗ്രൂപ്പ്

    ഐഹോളെയില്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട പ്രധാന ക്ഷേത്രങ്ങളില്‍ ഒന്നാണ് ഈ ക്ഷേത്രസമുച്ചയം. മലപ്രഭാ നദിയുടെ തീരത്തുള്ള ഈ ക്ഷേത്രസമുച്ചയത്തില്‍ 38 ക്ഷേത്രങ്ങളാണ് ഉള്ളത്. ഗലഗണനാഥ ക്ഷേത്രമാണ് ഇക്കൂട്ടത്തില്‍ പ്രധാനപ്പെട്ടത്. ഈ ക്ഷേത്രത്തിലുള്ള...

    + കൂടുതല്‍ വായിക്കുക
  • 03ഹുച്ചിമള്ളി ഗുഡി

    ഹുച്ചിമള്ളി ഗുഡി

    ശിവന്‍ പ്രധാനദേവനായിട്ടുള്ള ക്ഷേത്രസമുച്ചയമാണ് ഇത്. ശിവന്‍ കൂടാതെ ബ്രഹ്മാവിന്റെയും വിഷ്ണുവിന്റെയും പ്രതിഷ്ഠകളും ഇവിടെയുണ്ട്. ഏഴാം നൂറ്റാണ്ടിലാണ്  ഇത് നിര്‍മ്മിക്കപ്പെട്ടത്. ഐഹോളെയിലെ ഏറ്റവും പഴക്കമേറിയ ക്ഷേത്രങ്ങളില്‍ ഒന്നാണിത്....

    + കൂടുതല്‍ വായിക്കുക
  • 04സൂര്യനാരായണ ക്ഷേത്രം

    സൂര്യനാരായണ ക്ഷേത്രം

    ഐഹോളെ യാത്രയില്‍ സന്ദര്‍ശിച്ചിരിക്കേണ്ട പ്രധാന കേന്ദ്രങ്ങളില്‍ ഒന്നാണ് സൂര്യനാരായണ ക്ഷേത്രം സൂര്യദേവനാണ് ഇവിടത്തെ പ്രതിഷ്ഠ. എഴാം നൂറ്റാണ്ടിലോ എട്ടാം നൂറ്റാണ്ടിലോ ആണ് ക്ഷേത്രം നിര്‍മ്മിച്ചത്. സൂര്യദേവന്റെ രണ്ട് അടി ഉയരമുള്ള പ്രതിഷ്ഠയാണ് ഇവിടത്തേത്....

    + കൂടുതല്‍ വായിക്കുക
  • 05രാമലിംഗ ഗ്രൂപ്പ്

    രാമലിംഗ ഗ്രൂപ്പ്

    യെനിയാര്‍ ക്ഷേത്ത്രതിന് തെക്കുഭാഗത്തായി മലപ്രഭാ നദിയുടെ തീരത്താണ് രാമലിംഗ ക്ഷേത്രസമുച്ചയം സ്ഥിതിചെയ്യുന്നത്. നിര്‍മ്മിതിപ്രകാരം ഇതൊരു ത്രികൂടാചല ക്ഷേത്രമാണ്. ക്ഷേത്രത്തിന്റെ പ്രധാന ശ്രീകോവില്‍ ത്രികൂടശൈലിയിലാണ് പണിതിരിക്കുന്നത്. ക്ഷേത്രത്തിന് മൂന്ന്...

    + കൂടുതല്‍ വായിക്കുക
  • 06ഹുച്ചപ്പയ്യ മഠം(ഹുച്ചപ്പയ്യ ഗുഡി)

    ഹുച്ചപ്പയ്യ മഠം(ഹുച്ചപ്പയ്യ ഗുഡി)

    ശിവപ്രതിഷ്ഠയുള്ള ക്ഷേത്രമാണ് ഹുച്ചപ്പയ്യ ഗുഡി. ഗ്രാമത്തിന്റെ പടിഞ്ഞാറേഭാഗത്താണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. എട്ടാം നൂറ്റാണ്ടിലാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചത്. ചൂലൂക്യശൈലിയിലാണ് ഇത് പണിതിരിക്കുന്നത്. തൊട്ടടുത്തായി കിടക്കുന്ന ലാദ് ഖാന്‍ ക്ഷേത്രത്തില്‍...

    + കൂടുതല്‍ വായിക്കുക
  • 07മേഗനഗുഡി ഗ്രൂപ്പ്

    മേഗനഗുഡി ഗ്രൂപ്പ്

    മേഗുഡിയെന്നപേരിലും അറിയപ്പെടുന്ന മേഗനഗുഡി ഒരു ജൈനക്ഷേത്രമാണ്. ദ്രാവിഡശൈലിയിലാണ് ഇത് പണിതിരിക്കുന്നത്. കുന്നിന്‍ മുകളിലായി സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രസമുച്ചയം അഞ്ചാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ടതാണ്. പ്രകൃതിദത്തമായ ഒരു ഗുഹ ഈ രണ്ടുനിലയുള്ള...

    + കൂടുതല്‍ വായിക്കുക
  • 08യെനിയാര്‍ ക്ഷേത്രങ്ങള്‍

    യെനിയാര്‍ ക്ഷേത്രങ്ങള്‍

    മലപ്രഭ നദിയുടെ തീരത്തുകിടക്കുന്ന ഈ ക്ഷേത്രസമുച്ചയത്തില്‍ എട്ട് ക്ഷേത്രങ്ങളുണ്ട്. പന്ത്രണ്ടാം നൂറ്റാണ്ടിലാണ് ഈ ക്ഷേത്രങ്ങള്‍ പണിതിരിക്കുന്നതെന്നാണ് കരുതപ്പെടുന്നത്.

    + കൂടുതല്‍ വായിക്കുക
  • 09റാചി ഗ്രൂപ്പ്

    റാചി ഗ്രൂപ്പ്

    റാചി ഗുഡിയെന്നത് ത്രികൂടാചല ശിവക്ഷേത്രമാണ്. പതിനൊന്നാം നൂറ്റാണ്ടിലാണ് ഇത് പണിതത്. ഉയര്‍ന്ന തട്ടിലായി നിര്‍മ്മിച്ചിരിക്കുന്ന ക്ഷേത്രത്തിന്റെ മുഖംതിരിവ് പടിഞ്ഞാറോട്ടാണ്. വിവിധ ദിക്കുകളിലേയ്ക്ക് അഭിമുഖമായി നില്‍ക്കുന്ന മൂന്ന് അറകളുണ്ട് ഈ ക്ഷേത്രത്തിന്....

    + കൂടുതല്‍ വായിക്കുക
  • 10അംബിഗെര ഗുഡി

    അംബിഗെര ഗുഡി

    പത്താം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ടതെന്ന് കരുതുന്ന മൂന്നു ക്ഷേത്രങ്ങളുള്‍പ്പെട്ട സമുച്ചയമാണ് അംബിഗെര ഗുഡി. ദുര്‍ഗാ ക്ഷേത്രത്തിനും ചിക്കിഗുഡിയ്ക്കും അടുത്തായി ഐഹോളെ കോട്ടയുടെ പുറത്താണ് ഈ ക്ഷേത്രസമുച്ചയം. രേഖനഗര എന്നു പേരുള്ള ഒരു ഗോപുരവുമുണ്ട് ഈ...

    + കൂടുതല്‍ വായിക്കുക
  • 11ഗൗഡ ക്ഷേത്രം

    ഗൗഡ ക്ഷേത്രം

    പന്ത്രണ്ടാം നൂറ്റാണ്ടിയില്‍ പണിതീര്‍ത്ത ക്ഷേത്രമാണിത്. ഭഗവതിയാണ് ഇവിടത്തെ പ്രതിഷ്ഠ. ഐഹോളെയില്‍ ഏറ്റവും കൂടുതല്‍ ആളുകളെത്തുന്ന ക്ഷേത്രമാണ് ഇത്. കല്യാണ ചാലൂക്യ രീതിയിലാണ് ഇതിന്റെ നിര്‍മ്മിതി. പതിനാറ് തൂണുകളുള്ള ചുറ്റമ്പലമുണ്ട് ഇതിന്. ഇവിടുത്തെ...

    + കൂടുതല്‍ വായിക്കുക
  • 12മ്യൂസിയം

    മ്യൂസിയം

    കൊത്തുപണികള്‍ നിറഞ്ഞ ക്ഷേത്രങ്ങള്‍ പോലെതന്നെ പ്രശസ്തമാണ് ഐഹോളെയിലെ മ്യൂസിയവും ആര്‍ട്ട് ഗാലറിയും. ദുര്‍ഗക്ഷേത്രസമുച്ചയത്തിലാണ് മ്യൂസിയവും ആര്‍ട്ട് ഗാലറിയും സ്ഥിതിചെയ്യുന്നത്. ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയാണ് ഗാലറിയും...

    + കൂടുതല്‍ വായിക്കുക
  • 13രാവണ ഫാഡി

    ഐഹോളെയിലെ പുരാതനമായ ഗുഹാക്ഷേത്രമാണ് രാവണ ഫാഡി. ആറാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച ശിവക്ഷേത്രമാണിത്. ക്ഷേത്രത്തിന് മണ്ഡപങ്ങളും, ഗര്‍ഭഗൃഹവും തൂണുകളുള്ള നടപ്പുരയുമെല്ലാമുണ്ട്. നൃത്തം ചെയ്യുന്ന ശിവന്റേതുള്‍പ്പെടെയുള്ള രൂപങ്ങള്‍ ഇവിടെ കാണാം.

    + കൂടുതല്‍ വായിക്കുക
  • 14ഹാലബസപ്പണ്ണഗുഡി

    ഹാലബസപ്പണ്ണഗുഡി

    ഐഹോളെയിലെ പ്രധാന ആകര്‍ഷണങ്ങളില്‍ മറ്റൊന്നാണ് ഹാലബസപ്പണ്ണ ഗുഡി. ഐഹോളെ ഗ്രാമത്തിന്റെ പടിഞ്ഞാറേ ഭാഗത്തായിട്ടാണ് ഇത് സ്ഥിതിചെയ്യുന്നത്. രൂപം കൊണ്ട് ചെറിയൊരു ക്ഷേത്രമാണിത്. ഒരു നടപ്പുര, ഗര്‍ഭഗൃഹം എന്നിവ മാത്രമേയുള്ളു ഈ ക്ഷേത്രത്തിന്. ക്ഷേത്രകവാടത്തില്‍...

    + കൂടുതല്‍ വായിക്കുക
  • 15ബദിഗെര ഗുഡി

    ബദിഗെര ഗുഡി

    ആദ്യകാലത്ത് സൂര്യ ക്ഷേത്രമെന്നായിരുന്നു ഇത് അറിയപ്പെട്ടിരുന്നത്. ഒന്‍പതാം നൂറ്റാണ്ടില്‍ പണിത ക്ഷേത്രമാണിത്. ഇതില്‍ ഒരു വിശാലമായ ഹാളും, പോര്‍ച്ചും ക്ഷേത്രവുമുണ്ട്. തൂണുകളും ചതുര സ്തംഭങ്ങളുമുള്ള ഹാളിന്റെ കാഴ്ച മനോഹരമാണ്. അംബിഗരെ ഗുഡിയിലേതുപോലെതന്നെ...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
20 Apr,Sat
Return On
21 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
20 Apr,Sat
Check Out
21 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
20 Apr,Sat
Return On
21 Apr,Sun