Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഐഹോളെ » കാലാവസ്ഥ

ഐഹോളെ കാലാവസ്ഥ

ശീതകാലമാണ് ഐഹോളെ സന്ദര്‍ശിക്കാന്‍ അനുയോജ്യം. മനോഹരമായ കാലാവസ്ഥയാണ് ഇക്കാലത്ത് ഇവിടെ അനുഭവപ്പെടുക.

വേനല്‍ക്കാലം

ഏപ്രില്‍ മുതല്‍ ജൂലൈ വരെയാണ് ഐഹോളെയിലെ വേനല്‍. വേനലില്‍ ഇവിടെ നല്ല ചൂട് അനുഭവപ്പെടാറുണ്ട്. താപനില 26 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 33 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാറുണ്ട്. യാത്ര കുറച്ചേറെ വേണ്ടിവരുന്നതിനാല്‍ വേനല്‍ക്കാലത്ത് ഐഹോളെ സന്ദര്‍ശനം ഒഴിവാക്കുന്നതാണ് നല്ലത്.

മഴക്കാലം

മഴക്കാലം ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയാണ് ഐഹോളെയിലെ മഴക്കാലം. മണ്‍സൂണില്‍ ശക്തമായ മഴയുണ്ടാകാറുണ്ടിവിടെ. ക്ഷേത്രസമുച്ചയങ്ങളെല്ലാം ചുറ്റിക്കാണേണ്ടതിനാല്‍ത്തന്നെ മഴക്കാലത്ത് ഇവിടെ സഞ്ചാരികള്‍ എത്താറില്ല.

ശീതകാലം

ഒക്ടോബര്‍ മുതല്‍ ജനുവരിവരെയാണ് ശീതകാലം. ഈ സമയത്ത് ഇവിടെ മനോഹരമായ കാലാവസ്ഥയായിരിക്കും. ക്ഷേത്രസമുച്ചയങ്ങളെല്ലാം സന്ദര്‍ശിക്കാന്‍ പറ്റിയ സമയമിതാണ്, യാത്ര ഏറെ ചെയ്താലും ക്ഷീണം അനുഭവപ്പെടില്ല. ഇക്കാലമാണ് ഐഹോളെ യാത്ര പ്ലാന്‍ ചെയ്യാന്‍ പറ്റിയ സമയം.