Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » അല്‍ചി » കാലാവസ്ഥ

അല്‍ചി കാലാവസ്ഥ

ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള മാസങ്ങളാണ് ഇവിടം സന്ദര്‍ശിക്കാന്‍ പറ്റിയ ഏറ്റവും നല്ല സമയം. 25 ഡിഗ്രിക്കും 12 ഡിഗ്രിക്കും മദ്ധ്യേയാണ് ഈ സമയങ്ങളിലെ ഇവിടെയുള്ള താപനില. രാത്രികാലങ്ങള്‍ സുഖകരമാണ്. ജൂലൈ മുതല്‍ സെപ്തംബര്‍ വരെയുള്ള മണ്‍സൂണ്‍ കാലവും ഇവിടം സന്ദര്‍ശിക്കാന്‍ പറ്റിയ സമയമാണ്. എല്ലായ്പ്പോഴും മഴയെ പ്രതീക്ഷിക്കേണ്ട കാലാവസ്ഥയാണ് അല്‍ചിയിലേത്.

വേനല്‍ക്കാലം

വേനല്‍ക്കാലത്തെ അല്‍ചിയിലെ കാലാവസ്ഥ പൊതുവെ സുഖകരമാണ്. പകല്‍ സമയങ്ങളില്‍ ആണ് കൂടിയ ഊഷ്മാവ്, 25 ഡിഗ്രി സെല്‍ഷ്യസ്. രാത്രി സമയങ്ങളില്‍ അത് ഏകദേശം 12 ഡിഗ്രി സെല്‍ഷ്യസ് വരെയായി കുറയും. സൂര്യന്റെ ചൂട് ഈ സമയങ്ങളില്‍ വളരെ കൂടുതലാണ്. എങ്കില്‍പോലും, മറ്റ് കാലാവസ്ഥകളെ അപേക്ഷിച്ച് ഈ സമയത്താണ് സന്ദര്‍ശക ബാഹുല്യം കൂടുതല്‍.

മഴക്കാലം

വളരെ നല്ല രീതിയില്‍ തന്നെയുള്ള മഴയാണ് അല്‍ചിയിലെ മണ്‍സൂണിന്. ചിലപ്പോള്‍ വര്‍ഷം മുഴുവന്‍ മഴ ലഭിക്കാറുണ്ടിവിടെ. ഓഗസ്റ്റ്‌ മാസത്തിലാണ് ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്നത്. ഊഷ്മാവ് പൊതുവെ കുറവായതിനാല്‍ ഈ കാലാവസ്ഥയിലെ സന്ദര്‍ശനവും സഞ്ചാരികള്‍ വളരെ ഇഷടപ്പെടുന്നു.

ശീതകാലം

വളരെ കടുത്ത തണുപ്പാണ് അല്‍ചിയിലെ മഞ്ഞു കാലത്തിന്. -25 ഡിഗ്രി സെല്‍ഷ്യസ് വരെ ഇവിടുത്തെ ഊഷ്മാവ് താഴാറുണ്ട്. അതായത് ജലം കട്ടയാവുന്നതിനും താഴെ. 7 ഡിഗ്രിയില്‍ താഴെയാണ് ഈ കാലാവസ്ഥയില്‍, ഇവിടെ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും കൂടിയ താപനില. മരം കോച്ചുന്ന തണുപ്പുള്ള ഈ കാലാവസ്ഥയിലെ സന്ദര്‍ശനം സഞ്ചാരികള്‍ തിരഞ്ഞെടുക്കാറില്ല.