Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ആലപ്പുഴ » കാലാവസ്ഥ

ആലപ്പുഴ കാലാവസ്ഥ

വേനല്‍ക്കാലം

മാര്‍ച്ച് മുതല്‍ മെയ് വരെയാണ് വേനല്‍ക്കാലം. കടലുമായി അടുത്തുകിടക്കുന്നതുകൊണ്ടുതന്നെ വേനലില്‍ ഇവിടെ നല്ല ചൂട് അനുഭവപ്പെടാറുണ്ട്. ഈ സമയത്ത് താപനില 35 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാറുണ്ട്. ചൂട് പ്രശ്‌നമല്ലെന്ന് തോന്നുന്നവര്‍ക്ക് വേനല്‍ക്കാലത്ത് ആലപ്പുഴ സന്ദര്‍ശിയ്ക്കാം.

മഴക്കാലം

ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയാണ് മഴക്കാലം. മണ്‍സൂണ്‍ ശക്തമായ സ്ഥലമാണ് കേരളം, തീരദേശമായതിനാല്‍ ആലപ്പുഴയില്‍ നല്ല മഴയുണ്ടാകാറുണ്ട്, ചിലപ്പോള്‍  ശക്തമായ കാറ്റും വെള്ളപ്പൊക്കവുമെല്ലാം അനുഭവപ്പെടാറുണ്ട് ഇവിടെ. മഴക്കാലം ആലപ്പുഴ സന്ദര്‍ശനത്തിന് അത്ര നല്ലതല്ല, ഇനി മഴയാസ്വദിക്കണം എന്നുള്ളവര്‍ക്കാണെങ്കില്‍ യാത്ര പ്ലാന്‍ചെയ്യുകയും ചെയ്യാം.

ശീതകാലം

നവംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് ശീതകാലം. ഈ സമയത്ത് മനോഹരമായ കാലാവസ്ഥയാണ് ആലപ്പുഴയില്‍ അനുഭവപ്പെടുക. ഇക്കാലത്ത് ചൂട് 30 ഡിഗ്രി സെല്‍ഷ്യസില്‍ കൂടാറില്ല. രാത്രിയാത്രകള്‍ക്കൊക്കെ അനുയോജ്യമാണ് ഈ സമയം. സെപ്റ്റബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് ആലപ്പുഴ സന്ദര്‍ശനത്തിന് ഏറ്റവും അനുയോജ്യമായ സമയം.