Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » അല്‍മോര » കാലാവസ്ഥ

അല്‍മോര കാലാവസ്ഥ

അല്‍മോരയുടെ കാഴ്ചകള്‍ ശരിക്കും അനുഭവവേദ്യമാക്കാന്‍ ഉദ്ദേശിക്കുന്നവര്‍ അതിനായി വേനല്‍കാലം തിരഞ്ഞെടുക്കുന്നതാണ് നല്ലത്. എന്നാല്‍ മഞ്ഞുമൂടിയ മലനിരകളുടെ സൌന്ദര്യം ഒപ്പിയെടുക്കാന്‍ ശൈത്യകാലമാണ് ഉത്തമം.

വേനല്‍ക്കാലം

ഏപ്രില്‍ മാസത്തിലാണ് അല്‍മോരയിലെ വേനല്‍കാലം തുടങ്ങുന്നത്. ജൂലൈ വരെ അത് നീണ്ടുനില്‍ക്കും. ഈ കാലയളവില്‍ ഇവിടെ രേഖപ്പെടുത്തിയിട്ടുള്ള കൂടിയചൂടും കുറഞ്ഞചൂടും യഥാക്രമം 28 ഡിഗ്രി സെന്‍റിഗ്രേഡും 12 ഡിഗ്രി സെന്‍റിഗ്രേഡുമാണ്. 

മഴക്കാലം

അല്‍മോരയിലെ വൃക്ഷ സമൃദ്ധിയെ പച്ചപുതപ്പിച്ച് ആഗസ്റ്റോടെ ഇവിടെ മഴക്കാലം തുടങ്ങുന്നു. മിതമായ തോതിലുള്ള ഇവിടത്തെ വര്‍ഷപാതം ഒക്ടോബര്‍ വരെയാണ്.

ശീതകാലം

ഡിസംബറില്‍ തുടങ്ങി ഫെബ്രുവരിയില്‍ ഒടുങ്ങുന്നതാണ് അല്‍മോരയിലെ ശൈത്യകാലം. വിന്‍ററില്‍ ഇവിടെ രേഖപ്പെടുത്തിയിട്ടുള്ള കുറഞ്ഞചൂട് 4 ഡിഗ്രി സെന്‍റിഗ്രേഡാണ്. ഡിസംബര്‍, ജനുവരി മാസങ്ങള്‍ മേഖലയിലെ തണുപ്പ് കൂടിയ സമയമാണ്.