Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » അംബോലി » കാലാവസ്ഥ

അംബോലി കാലാവസ്ഥ

വേനല്‍ക്കാലം

മാര്‍ച്ച് മുതല്‍ മെയ് വരെ നീളുന്ന വേനല്‍ക്കാലത്ത് അംബോലിയില്‍ ചെറിയ ചൂട് അനുഭവപ്പെടാറുണ്ട്. മെയ്  മാസത്തില്‍ ചൂട് 44 ഡിഗ്രി സെസല്‍ഷ്യസ് വരെ ഉയരാറുണ്ട്. മെയ് മാസത്തില്‍ ഇവിടേയ്ക്ക് യാത്ര പ്ലാന്‍ ചെയ്യരുത്.

മഴക്കാലം

ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ നീളുന്നതാണ് മഴക്കാലം. മഴക്കാലത്ത് ഇവിടെ ചൂട് തീരെ കുറയാറുണ്ട്. മഴക്കാലത്ത് ഇവിടേയ്ക്ക് യാത്രചെയ്യാം. മഴയെയും തണുപ്പിനെയും തടുക്കാനുള്ള സകല സംവിധാനങ്ങളും കരുതണമെന്നുമാത്രം. വെള്ളച്ചാട്ടങ്ങളെല്ലാം പൂര്‍ണ സൗന്ദര്യത്തോടെ ആസ്വദിക്കാന്‍ മഴക്കാലത്ത് തന്നെ വേണം അംബോലിയില്‍ എത്താന്‍.

ശീതകാലം

ഡിസംബറില്‍ തുടങ്ങുന്ന തണുപ്പുകാലം ഫെബ്രുവരിയോടെയാണ് അവസാനിയ്ക്കുക. എല്ലാ സ്ഥലങ്ങളും കാണാനും സഞ്ചരിക്കാനുമെല്ലാം അനുയോജ്യമായ കാലാവസ്ഥയാണ് ഈ സമയത്തുണ്ടാവുക. അത്യാവശ്യം തണുപ്പ് ഈ സമയത്ത് അനുഭവപ്പെടാറുണ്ട്.