Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » അമ്പി വാലി » കാലാവസ്ഥ

അമ്പി വാലി കാലാവസ്ഥ

ശീതകാലമെത്തുന്നതിനു തൊട്ടു മുന്‍പുള്ള സമയമാണ് അമ്പി വാലി സന്ദര്‍ശിക്കാന്‍ ഏറ്റവും പറ്റിയത്. പിന്നെ ഇവിടുത്തെ വസന്ത കാലവും വളരെ മനോഹരമാണ്.

വേനല്‍ക്കാലം

മറ്റു സമീപ പ്രദേശങ്ങളുമായി  തട്ടിച്ചു നോക്കിയാല്‍ അധികം ചൂടില്ലാത്ത വേനല്‍ക്കാലമാണിവിടെ. ചിലപ്പോഴൊക്കെ ചൂട് 35 ഡിഗ്രി വരെ ഉയരാറുണ്ട്. പിന്നെ ഇവിടെ മുറികളിലൊക്കെ  എയര്‍ കണ്ടീഷന്‍ സൗകര്യമുള്ളതിനാല്‍ ചൂടൊന്നും  അത്ര കാര്യമാക്കേണ്ടതില്ല.

മഴക്കാലം

ചിലപ്പോഴൊക്കെ മഴ തകര്‍ത്തു പെയ്യാറുണ്ടെങ്കിലും പൊതുവേ അമ്പി വാലിയിലെ മഴക്കാലം മനോഹരം തന്നെയാണ്. ഏകദേശം 2300 അടിയോളം ഉയരത്തിലുള്ള ഇവിടം അക്കാലത്തു മേഘങ്ങള്‍ വന്നു മൂടാറുണ്ട്. 18 മുതല്‍ 23 ഡിഗ്രി വരെയാണ് മണ്‍സൂണ്‍ കാലത്തെ താപനില.

ശീതകാലം

സഞ്ചാരികള്‍ക്കേറെ പ്രിയമുള്ള കാലമാണ് ശീതകാലം. അമ്പി വാലിയില്‍ ഏറ്റവും തിരക്കനുഭവപ്പെടുന്നതും ഈ സമയത്ത് തന്നെ. ആ സമയങ്ങളില്‍ താപനില 16 ഡിഗ്രി വരെ താഴാറുണ്ട്.