തന്റെ മക്കളുടെ മരണ ഭൂമിയിൽ രാജമാതാ നിർമ്മിച്ച വിചിത്ര ക്ഷേത്രം


ഭാരതത്തിലെ ക്ഷേത്രങ്ങളുടെ കഥകൾ ചരിത്രവുമായും മിത്തുകളുമായും പ്രാദേശിക വിശ്വാസങ്ങളായും ഒക്കെ കൂടിക്കുഴഞ്ഞതാണ്. കെട്ടുപിണഞ്ഞു കിടക്കുന്ന കഥകളിൽ നിന്നും ഇത്തരം കഥകളുടെ യാഥാർഥ്യം തിരിഞ്ഞെടുക്കുക എന്നത് പിടിപ്പതുപണി തന്നെയാണ്. അത്തരത്തിൽ ഒട്ടേറെ കഥകളും ഉപകഥകളും ഒക്കെയായി കെട്ടു പിണഞ്ഞു കിടക്കുന്ന ഒരിടമുണ്ട്. ഹരിയാനയിലെ ബേരി നഗരം. ഇവിടുത്തെ പ്രശസ്തമായ ബേരി മന്ദിർ നിര്‍മ്മിച്ചത് ആരാണെന്നു കേട്ടാൽ ആ അതിശയം വീണ്ടും കൂടും.... രാജമാതാ നിർമ്മിച്ച ആദ്യത്തെ ക്ഷേത്രമാണത്രെ അത്...

എവിടെയാണിത്

ഹരിയാനയിലെ ബേരി എന്ന സ്ഥലത്താണ് ഹൈന്ദവർ ഏറെ വിശുദ്ധമായി കാണുന്ന ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഭീമേശ്വരി ദേവിയെയാണ് അവർ ഇവിടെ ആരാധിക്കുന്നത്. ഓരോ വർഷവും ലക്ഷക്കണക്കിനാളുകളാണ് ഇവിടെ തീർഥാടനത്തിനായി എത്തുന്നത്.

Steven dosRemedios

ഒരിക്കൽ കൂടി വിവാഹിതരാവാം

ഇവിടെ എത്തി ക്ഷേത്രത്തിൽ പ്രാർഥിച്ച് ദമ്പതികൾ ഒരിക്കൽ കൂടി താലി കെട്ടിയാൽ ദീർഘദാമ്പത്യം ഉണ്ടാവും എന്നൊരു വിശ്വാസമുണ്ട്. അങ്ങനെ ദേവിയുടെ സന്നിധിയിൽവെച്ച് ഒരിക്കൽ കൂടി വിവാഹിതരാവുവാനായി ഒട്ടേറെ ദമ്പതികൾ ഇവിടെ എത്താറുണ്ട്.

Francisco Anzola

ഭീമനു പറ്റിയ അബന്ധം

ഭീമൻ പ്രതിഷ്ഠ നടത്തിയതിനാൽ ഇവിടെ ദേവി ബീമേശ്വരി എന്നാണ് അറിയപ്പെടുന്നത്. അതിനു പിന്നിൽ മഹാഭാരതത്തിൽ ഭീമനു പറ്റിയ ചെറിയ ഒരു ഓർമ്മക്കുറവുമായി ബന്ധപ്പെട്ടതു കൂടിയാണ് ഈ ക്ഷേത്രത്തിൻരെ ചരിത്രം. മഹാഭാരത യുദ്ധത്തിന്റെ സമയത്ത് ശ്രീ കൃഷ്ണൻ ഭീമനോട് അവരുടെ കുലദേവിയുടെ അനുഗ്രഹം വാങ്ങിച്ചുവരുവാൻ പറഞ്ഞുവത്രെ.അങ്ങനെ ശ്രീ കൃഷ്ണന്‍റെയും സഹോദരനായ യുധിഷ്ഠിരന്റെയും വാക്കുകൾ അനുസരിച്ച് ഭീമൻ കുലദേവിയുടെ അനുഗ്രഹത്തിനായി പുറപ്പെട്ടു. ഇപ്പോൾ പാക്കിസ്ഥാന്‌രെ ഭാഗമായി മാറിയിരിക്കുന്ന ഹിങ്ലി പർവ്വതത്തിലേക്കാണ് ഭീമൻ പോയത്. അങ്ങനെ ബീമന്റെ അപേക്ഷയിൽ കുലദേവി ഭീമനോടൊപ്പം വരാൻ തയ്യാറായി. എന്നാൽ പോകുന്ന വഴി തന്നെ എവിടെയെങ്കിലും നിലത്തുവെച്ചാൽ താൻ പിന്നെ വരില്ല എന്നും ദേവി മുന്നറിയിപ്പു നല്കി. അങ്ങനെ അവർ യാത്ര പുറപ്പെട്ടു, യാത്രയ്ക്കടയിൽ മൂത്രശങ്ക തോന്നിയ ഭീമൻ ദേവിയെ ഒരു മരത്തിനടയിൽ വെച്ചു. അതുകഴിഞ്ഞ് ദാഹിച്ച ഭീമൻ തന്റെ ഗദയെടുത്ത് ബൂമിയിൽ കുഴിയുണ്ടാക്കി വെള്ളവും കുടിച്ചു.

anna_oj000

തിരിച്ചു വരാത്ത ദേവി

അങ്ങനെഎല്ലാം കഴിഞ്ഞ തിരിച്ച് വന്ന ഭീമന് ദേവിയെ എടുക്കാൻ നോക്കിയപ്പോൾ സാധിച്ചില്ല. അപ്പോൾ മാത്രമാണ് ഭീമൻ ദേവി മുൻപ് പറഞ്ഞ നിബന്ധന ഓർമ്മിച്ചത്. അങ്ങനെ ദുഖിതനായ ഭീമൻ ഒരു കുളത്തിന് സമീപം ദേവിയെ വെച്ച് യാത്രയായി. അങ്ങനെ 18 ദിവസത്തെ മഹായുദ്ധത്തിനു ശേഷം കൗരവർ എല്ലാവരും കൊല്ലപ്പെടുകയും ഗാന്ധാരി അവിടെ എത്തുകയും ചെയ്തു. യുദ്ധഭൂമിയിലൂടെ സഞ്ചരിക്കുമ്പോൾ ദേവിയുടെ വിഗ്രഹം കണ്ട ഗാന്ധാരി അതിന് അവിടെ ഒരു ക്ഷേത്രം നിർമ്മിക്കുകയായിരുന്നു,.. അതാണ് ഇന്നു കാണുന്ന ബേരിമന്ദിർ.

Nicolas Vollmer

ആരാണ് രാജമാതാ?

ഇത്രയും വായിച്ചു കഴിയുമ്പോൾ ആരാണ് രാജാമാതാ എന്ന സംശയം തോന്നുന്നില്ലേ? കൗരവരുടെ മാതാവായ ഗാന്ധാരിയാണ് ഇവിടെ രാജമാതാ. അന്ന് ഗാന്ധാരി നിർമ്മിച്ച ക്ഷേത്രം ഇന്ന് ഇല്ല എങ്കിലും പ്രതിഷ്ട അന്നത്തേതു തന്നെയാണ് ഇവിടെയുള്ളത്.

anna_oj000

പിന്നെ കാണാൻ

ഹരിയാനയിലെ ജജ്ജാർ ജില്ലയിലാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. രാജമാതാ ക്ഷേത്രം കൂടാതെ ബിൻധവസ് പക്ഷി സങ്കേതവും ഇവിടെ കാണേണ്ടതു തന്നെയാണ്.

അപൂർവ്വ മ്യൂസിയം

ജജ്ജാറിൽ ഇനി കാണേണ്ട മറ്റൊരിടമാണ് ഇവിടുത്തെ മ്യൂസിയം. രാജസ്ഥാൻ, പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള അപൂർവ്വങ്ങളായ ഒട്ടേറെ നിർമ്മിതകളും ചരിത്ര വസ്തുക്കളും ഒക്കെ ഇവിടെ സൂക്ഷിച്ചിരിക്കുന്നു. മാത്രമല്ല, മഹാഭാരതം കാലഘട്ടത്തിലെ എന്നു കരുതുന്ന ശിലകളും പുരാതന നാണയങ്ങളും ഒക്കെ ഇവിടെ കാണുവാൻ സാധിക്കും.

jhajjar museum

ബിൻധവാസ് പക്ഷി സങ്കേതം

ജജ്ജാറിൽ നിന്നും 15 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ബിൻധവാസ് പക്ഷി സങ്കേതം ഇവിടെ തീർച്ചയായും കണ്ടിരിക്കേണ്ട ഒരിടമാണ്. മൂവായിരത്തിലധികം പക്ഷികൾ വസിക്കുന്ന ഇവിടം പക്ഷി നിരീക്ഷകർക്ക് പറ്റിയ ഒരിടമാണ്.

രാമായണം എന്നൊന്നില്ല എന്നു പറയുന്നവർ വായിക്കണം... രാമായണത്തിലെ ഇന്നും നിലനിൽക്കുന്ന ഇടങ്ങൾ

ഖജരാഹോയില്‍ കൊത്തിവെച്ചത് കാമസൂത്രമോ? യാഥാര്‍ത്ഥ്യം ഇതാണ്

ഹനുമാൻ ജനിച്ച് ഇന്നും ജീവിക്കുന്ന ഇടം!! തെളിവുകൾ പറയും ഇതാണ് സത്യമെന്ന്!!

PC:Vikas patil photography

Read More About: temple history epic

Have a great day!
Read more...

English Summary

Beri Devi Mandir in Hariyan is famous for its legend. Check out to know the History Timing And How To Reach.