ക്ഷേത്രത്തിനുള്ളിൽ മമ്മിയെ ആരാധിക്കുന്ന ശ്രീകോവിൽ...വിചിത്രമാണ് ഈ ക്ഷേത്രങ്ങൾ!!


സംഗീതം പുറപ്പെടുവിക്കുന്ന പടിക്കെട്ടുകൾകരിങ്കല്ലിൽ നിർമ്മിച്ച പടിക്കെട്ടുകളിൽ ഒന്നു പാദമമർത്തിയാൽ ചുറ്റിലും പൊഴിയുന്ന സംഗീതം...എത്ര വെയിലടിച്ചാലും നിഴൽ നിലത്തു വീഴാത്ത ക്ഷേത്രവും തൂണുകളിൽ സരിഗമ പാടുന്ന ക്ഷേത്രവും ലോകത്തെ മുഴുവൻ വേണമെങ്കിൽ വിലയ്ക്കു വാങ്ങുവാൻ പോന്ന നിധി ഒളിപ്പിച്ചിരിക്കുന്ന ക്ഷേത്രങ്ങളും ഒക്കെ ഭാരതത്തിന്റെ മാത്രം പ്രത്യേകതയാണ്. നിർമ്മിതിയുടെയും രഹസ്യങ്ങൾ ഒളിപ്പിച്ചിക്കുന്ന സൃഷ്ടികളുടെയും ഒക്കെ പേരിൽ ലോക രാജ്യങ്ങൾക്ക് അതിശയവും ആദവരും തോന്നുന്ന കുറച്ച് ക്ഷേത്രങ്ങളുണ്ട്. ആരെയും അമ്പരപ്പിക്കുന്ന കഥകൾ പറയുന്ന ഭാരതത്തിലെ കുറച്ച് ക്ഷേത്രങ്ങളെയും അതിന്റെ പ്രത്യേകതകളെയും പരിചയപ്പെടാം...

സംഗീതം പുറപ്പെടുവിക്കുന്ന പടിക്കെട്ടുകൾ

പടിക്കെട്ടുകളിൽ ഒന്നു പാദമമർത്തിയാൽ ചുറ്റിലും പൊഴിയുന്ന സംഗീതം..അതും കരിങ്കല്ലിൽ നിര്‍മ്മിച്ച പടിക്കെട്ട്... ഭാരത ക്ഷേത്രസംസ്കാരം മുന്നോട്ട് വയ്ക്കുന്ന പത്ത് അത്ഭുത ക്ഷേത്രങ്ങളിൽ ഒന്നാണ് കുംഭകോണത്തിനു സമീപം സ്ഥിതി ചെയ്യുന്ന ധരാസുരം എന്ന സ്ഥലത്തെ ഐരാവതേശ്വര ക്ഷേത്രം. ഭാരതത്തിലെ വിചിത്ര നിർമ്മിതികളിലൊന്നായ ഈ ക്ഷേത്രം 12-ാം നൂറ്റാണ്ടിൽ രാജരാജ ചോളൻ നിർമ്മിച്ചതാണ് എന്നാണ് വിശ്വസിക്കപ്പെടുന്നത്. യുനസ്കോയുടെ ലോക പൈതൃക സ്മാരകങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്ന ഈ ക്ഷേത്രത്തിന്റെ കവാടം മുഴുവനായും കല്ലിലാണ് നിർമ്മിച്ചിരിക്കുന്നത്. ഈ കല്ലുകളിൽ പ്രത്യേക രീതിയിൽ ചവിട്ടുമ്പോൾ ഏഴു വ്യത്യസ്ത സ്വരങ്ങൾ കേൾക്കാൻ സാധിക്കും.

PC:Eurekaitskk

സരിഗമ പാടുന്ന തൂണുകൾ

തൂണുകളിൽ തൊടുമ്പോൾ സരിഗമ പാടുന്ന ഒരു ക്ഷേത്രം. തമിഴ്നാട്ടിലെ ഐരാവതേശ്വര ക്ഷേത്രത്തെ കടത്തിവെട്ടുന്ന നിർമ്മിതിയാണ് കർണ്ണാടകയിലെ ചരിത്രനഗരമായ ഹമ്പിയിലേത്. ഇവിടുത്തെ വിറ്റാല ബസാറിന്റെ അങ്ങേയറ്റത്ത് സ്ഥിതി ചെയ്യുന്ന വിജയ വിറ്റാല ക്ഷേത്രത്തിലെ തൂണുകളിലാണ് അത്ഭുതമുള്ളത്.മ്യൂസിക്കൽ പില്ലേഴ്സ് എന്നറിയപ്പെടുന്ന 56 തൂണുകളാണ് ഇവിടെയുള്ളത്. അതിൽ പ്രത്യേക രീതിയിലുള്ള വടി ഉപയോഗിച്ചോ അല്ലെങ്കിൽ വിരലുകൾ ഉപയോഗിച്ചോ തൊടുമ്പോഴാണ് തൂണുകൾ സംഗീതം പൊഴിക്കുന്നത്.
പതിനഞ്ചാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ടതാണ് ഈ ക്ഷേത്രം

PC: Balraj D

നിലത്തു സ്പർശിക്കാത്ത തൂണുകൾ

ഇതുവരെയുള്ള ശാസ്ത്രത്തിന്റെ വളർച്ചയെ മുഴുവൻ വെല്ലുവിളിക്കുന്ന ഒരു നിർമ്മിതിയാണ് ആന്ധ്രാപ്രദേശിലെ ലേപാക്ഷി ക്ഷേത്രത്തിലുള്ളത്. വീരഭദ്രാ ക്ഷേത്രം എന്നും അറിയപ്പെടുന്ന ഈ ക്ഷേത്രം നിർമ്മാണ രഹസ്യങ്ങളുടെ കാര്യത്തിൽ മറ്റേതു ക്ഷേത്രങ്ങളെയും തോൽപ്പിക്കും. ഇവിടുത്തെ 70 തൂണുകളിൽ ഒരെണ്ണം പോലും നിലത്തു മുട്ടുന്നില്ല എന്നതാണ് യാഥാർഥ്യം. ഇതിന്റെ രഹസ്യമറിയുവാൻ ബ്രിട്ടീഷുകാർ പലതവണ കിണഞ്ഞ് പരിശ്രമിച്ചുവെങ്കിലും ഇതുവരെയും ആർക്കും ഇത് കണ്ടുപിടിക്കുവാനായിട്ടില്ല. തൂണിനും നിലത്തിനും ഇടയിലൂടെ തുണി കടത്തിയാൽ അത് ഒരിടത്തും സ്പാർശിക്കാതെ പോകും. ഇങ്ങനെ ചെയ്താൽ ജീവിതത്തിലെ ദുഖങ്ങൾ അകലും എന്നും ഒരു വിശ്വാസമുണ്ട്.

PC:Ranju.barman

കരിങ്കല്ലിൽ കടഞ്ഞെടുത്ത ക്ഷേത്രം

തമിഴ്നാട്ടിലെ തഞ്ചാവൂരിൽ സ്ഥിതി ചെയ്യുന്ന ബൃഹദീശ്വര ക്ഷേത്രമാണ് ഈ പട്ടികയിലെ മറ്റൊരു ക്ഷേത്രം. വാസ്തുവിദ്യാ വിസ്മയത്തിനു പേരുകേട്ടിരിക്കുന്ന ഈ ക്ഷേത്രം പൂർണ്ണമായും കരിങ്കല്ലിൽ നിർമ്മിച്ചിരിക്കുന്ന ഇന്ത്യയിലെ തന്നെ ഏക ക്ഷേത്രമാണ്. എന്നാൽ അത്ഭുതം അതൊന്നുമല്ല. ക്ഷേത്രത്തിന് 60 കിലോമീറ്റർ ചുറ്റളവിൽായി കരിങ്കല്ലു ലഭിക്കുന്ന ഒരു സാധ്യതകളും മാർഗ്ഗങ്ങളും ഇല്ല എന്നതാണ്. എന്നിട്ടും ഈ ക്ഷേത്രം പൂർണ്ണമായും കരിങ്കല്ലിൽ നിർമ്മിച്ചത് ഇന്നും ഒരു വിസ്മയം തന്നെയാണ്. അത്രെയും ദൂരത്തു നിന്നും എങ്ഹനെയാണ് ഇവിടെ കരിങ്കല്ലുകൾ, ഇത്രയും വയി ഒരളവിൽ, ചക്രം പോലും കണ്ടുപിടിക്കുന്നതിനു മുൻപ് എത്തിച്ചത് എന്നത് ഉത്തരമില്ലാത്ത ചോദ്യമാണ്.
മാത്രമല്ല, ക്ഷേതര്ത്തിന്റെ ഗോപുരം 80 ടൺ ഭാരം വരുന്ന കരിങ്കല്ലുകൊണ്ടാണ് ഉയർത്തിയിരിക്കുന്നത്. ഇത് എവിടുന്നു കൊണ്ടുവന്നുവെന്നോ എങ്ങനെ ഉയർത്തിയെന്നോ ഇന്നും ആർക്കും കണ്ടുപിടിക്കുവാൻ സാധിച്ചിട്ടില്ല.

PC:Girish Gopi f

ലോകം വിലയ്ക്കുവാങ്ങാം..ഇവിടുത്തെ നിധി കിട്ടിയാൽ

കോടാനുകോടി രൂപയുടെ നിധി ഒളിപ്പിച്ചു വെച്ചിരിക്കുന്നു എന്നു വിശ്വസിക്കപ്പെടുന്ന ക്ഷേത്രമാണ് തിരുവനന്തപുരത്തെ അനന്തപത്മനാഭസ്വാമി ക്ഷേത്രം. ഇവിടെയുള്ള ആറു നിലവറകൾ ഉള്ളതിൽ ഒന്നിൽ കണക്കില്ലാത്തയത്രയും നിധി ഒളിപ്പിച്ചു വച്ചിരിക്കുന്നു എന്നാണ് വിശ്വാസം. ബി നിലവര എന്നു വിളിക്കപ്പെടുന്ന ഈ നിലവറയിൽ കൂറ്റൻ കിങ്കൽ വാതിലുകൾ കൊണ്ട് അടച്ചിരിക്കുകയാണ്. അഗസ്ത്യമുനിയുടെ സമാധി ഇവിടെയാണ് എന്നാണ് വിശ്വാസം. ഇവിടുത്തെ മറ്റു നിലവറകൾ മുൻപ് പല ആവശ്യങ്ങൾക്കുമായി തുറന്നിട്ടുണ്ടെങ്കിലും നിധി സൂക്ഷിച്ചിരിക്കുന്നു എന്നു വിശ്വസിക്കുന്ന നിലവറ ഇതുവരെയും തുറന്നിട്ടില്ല എന്നാണ് പറയപ്പെടുന്നത്.
മുൻപ് എ നിലവറ തുറന്നപ്പോൾ ഒന്നേകാൽ ലക്ഷം കോടിയോളം വിലമതിക്കുന്ന നിധി ശേഖരമാണ് കണ്ടെത്തിയത്. സ്വർണ്ണാഭരണങ്ങൾ, സ്വർണ്ണക്കട്ടികൾ, രത്നങ്ങൾ, വിഗ്രങ്ങൾ, അമൂല്യങ്ങളായ ആഭരണങ്ങൾ തുടങ്ങിയവയാണ് ഇവിടെ നിന്നും കണ്ടെടുത്തത്.

എത്ര കാറ്റടിച്ചാലും അതിന്റെ വിപരീത ദിശയിൽ കൊടി പാറുന്ന ക്ഷേത്രം

കടലിനോട് ചേർന്നു സ്ഥിതി ചെയ്യുന്ന ഒരു ക്ഷേത്രം. ഏതു നേരവും വീശിയടിക്കുന്ന കടൽക്കാറ്റ്. പക്ഷേ, എന്തൊക്കെ സംഭവിച്ചാലും കാറ്റ് എത്ര വേഗതയിൽ ആ‍ഞ്ഞടിച്ചാലും ഈ ക്ഷേത്രത്തിനു മുകളിൽ ഉയർത്തിക്കെട്ടിയിരിക്കുന്ന പതാക കാറ്റിന്റെ എതിർദിശയിൽ മാത്രമേ പാറുകയുള്ളൂ. എല്ലാ ദിവസവും ഒരു പൂജാരി 45 നില കെട്ടിടത്തിന്റെ അത്രയും ഉയരത്തിലുള്ള ക്ഷേത്രഗോപുരത്തിന്റെ മുകളിൽ കയറി കൊടി മാറ്റിക്കെട്ടുമത്രെ. 1800 വർഷങ്ങൾക്കു മുന്നേയുള്ള ആചാരമാണിത്. ഏതെങ്കിലും ഒരു ദിവസം ഇതു ചെയ്തില്ലെങ്കിൽ അടുത്ത 1 വർഷത്തേയ്ക്ക് ക്ഷേത്രം അടച്ചിടമെന്നാണ് ആചാരം.

PC:Prachites

മമ്മിയെ ആരാധിക്കുന്ന ക്ഷേത്രം

ഈജിപ്തിന്റെ ചരിത്രത്തിലാണ് നമ്മൾ ആദ്യമായി മമ്മിയെ കുറിച്ചും ശവശരീരങ്ങൾ നശിക്കാതെ സൂക്ഷിക്കുന്നതിനെക്കുറിച്ചും ഒക്കെ കേട്ടിട്ടുള്ളത്. എന്നാൽ ഒരു മമ്മിയെ സൂക്ഷിച്ചിരിക്കുന്ന ക്ഷേത്രം ഇവിടെയുണ്ട്, തമിഴ്നാട്ടിൽ. ആയിരത്തലധികം വർഷം പഴക്കമുള്ള ആ മൃതദേഹം മമ്മിയാക്കി സൂക്ഷിച്ചിരിക്കുന്നത് പ്രശസ്തമായ രംഗനാഥസ്വാമി ക്ഷേത്രത്തിലാണ്. ചരിത്രത്തിലും ഐതിഹ്യങ്ങളിലും ഒക്കെ നിറഞ്ഞു നിൽക്കുന്ന ഒരു ക്ഷേത്രമാണിത്. ശ്രീ മാമാനുചാചാര്യ എന്നറിയപ്പെടുന്ന രാമാനുജനാണ് ഈ ക്ഷേത്രം സമർപ്പിച്ചിരിക്കുന്നത്. ഇരിക്കുന്ന രീതിയിലണ് അദ്ദേഹത്തിൻരെ ശരീരം സൂക്ഷിച്ചിരിക്കുന്നത്. ഈ മമ്മിയുടെ കണ്ണും നഖവും ഒക്കെ ഇപ്പോഴും വ്യക്തമായി കാണുവാൻ സാധിക്കും.

PC:i.ytimg

ശിവലിംഗത്തില്‍ ജലാഭിഷേകം നടത്തുന്ന നന്ദി

ഏഴായിരത്തിലധികം വർഷം പഴക്കമുണ്ടെന്നു വിശ്വസിക്കപ്പെടുന്ന മല്ലീശ്വരം ക്ഷേത്രത്തിലാണ് ഈ വിസ്മയമുള്ളത്. ഇവിടെ 19997 ൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് മണ്ണിനയിൽ നന്ദിയുടെ ക്ഷേത്രം കാണുന്നത്. വീണ്ടും കുഴിച്ചപ്പോൾ നന്ദിയുടെ ക്ഷേത്രത്തിന്റെ താഴത്തെ നിലയിൽ ഒരു ശിവലിംഗം കണ്ടു. മുകളിലെ നന്ദിയുടെ വായിൽ നിന്നും ശിവലിംഗത്തിലേക്ക് ധാരധാരയായി വെള്ളം വീഴുന്ന രീതിയിലാണ് ഈ ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. എന്നാൽ പക്ഷേ, നന്ദിയുടെ വായിൽ എങ്ങനെയാണ് വെള്ളം എത്തുന്നതെന്ന് ഇനിയും കണ്ടുപിടിക്കുവാൻ സാധിച്ചിട്ടില്ല.

PC:Masterzatak

മഴ പെയ്യുമോ? ഇവിടെ എത്തിയാൽ അറിയാം

മഴക്കാലം എന്നുവരുമെന്ന് അറിയുവാൻ കാലാവസ്ഥാ പ്രവചനങ്ങളെയാണ് നമ്മൾ ആശ്രയിക്കുന്നത്. എന്നാൽ ഇവിടെ ഒരു ക്ഷേത്രത്തിലാവട്ടെ, ക്ഷേത്രത്തിന്റെ ചുവരുകളിൽ ഉരുണ്ടുകൂടുന്ന മഴത്തുള്ളികളുടെ വലുപ്പം നോക്കിയാണ് നൂറ്റാണ്ടുകളായ മഴയുടെ ശക്തി പ്രവചിക്കുന്നത്. കാൺപൂരിലെ ജഗ്നാഥ് ക്ഷേത്രമാണ് മഴ ക്ഷേത്രം എന്നറിയപ്പെടുന്നത്. മഴക്കാലത്തിന് ഏകദേശം 15 ദിവസങ്ങൾക്കു മുന്നേ വരെ ഇവിടെ നിന്നും മഴയുടെ ശക്തിയും തോതും ഒക്കെ അറിയുവാൻ സാധിക്കും. ഇവിടുത്തെ പ്രവചനം അടിസ്ഥാനമാക്കിയാണ് സമീപ ഗ്രാമങ്ങളിലുള്ള കർഷകർ കൃഷിയിറക്കുന്നത്.

7000 വര്‍ഷത്തെ നിഗൂഢതകൾ മാത്രം സമ്മാനിക്കുന്ന മണ്ണിനടിയിലെ ക്ഷേത്രം!!

നിലവറ തുറന്നാൽ ലോകം അവസാനിക്കും...പക്ഷേ തുറന്നില്ലെങ്കിലോ?

ക്ഷേത്രത്തിന്റെ ചുവരുകൾ മഴക്കാലം പ്രവചിക്കുമ്പോൾ!!

Have a great day!
Read more...

English Summary

Most amazing Mysterious Temples in India