Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » അമൃത്സര്‍ » കാലാവസ്ഥ

അമൃത്സര്‍ കാലാവസ്ഥ

മണ്‍സൂണ്‍ പിന്‍വാങ്ങിയ ശേഷമുള്ള സെപ്റ്റംബറിന്‍െറ ആദ്യ മാസങ്ങളില്‍ ഇവിടെ രാവും പകലും താരതമ്യേന കുറഞ്ഞ താപനിലയാണ് അനുഭവപ്പെടാറ്. തുടര്‍ന്ന് വരുന്ന തണുപ്പുകാലവും കാഴ്ചകള്‍ കാണാന്‍ അനുയോജ്യമാണ്. അതുകൊണ്ട് തന്നെ ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെ സമയമാണ് അമൃത്സര്‍ സന്ദര്‍ശനത്തിന് അനുയോജ്യം.

വേനല്‍ക്കാലം

ഏപ്രില്‍ മുതല്‍ ജൂണ്‍ അവസാനം വരെയാണ് ഇവിടെ മഴക്കാലം. ഈ സമയം താപനില 45 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്നതിനാല്‍ യാത്ര ഒഴിവാക്കണം.

മഴക്കാലം

ചില സമയങ്ങളില്‍ കനത്ത മഴ ലഭിക്കുന്ന അമൃത്സറില്‍ 541.9 മില്ലീ മീറ്റര്‍ മഴയാണ് ഒരുവര്‍ഷം ലഭിക്കാറ്. ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മഴക്കാലത്ത് അന്തരീക്ഷ താപനിലയില്‍ കാര്യമായ കുറവുണ്ടാകും. സെപ്റ്റംബര്‍ മുതല്‍ നവംബര്‍ വരെ പോസ്റ്റ് മണ്‍സൂണ്‍ സമയത്ത് തണുപ്പുള്ള രാത്രികളാകും ഉണ്ടാവുക.

ശീതകാലം

നവംബര്‍ മുതല്‍ മാര്‍ച്ച് വരെയാണ് ഇവിടെ തണുപ്പുകാലം. നാല് മുതല്‍ 18 ഡിഗ്രി സെല്‍ഷ്യസ് വരെയായിരിക്കും താപനില. മഞ്ഞുവീഴ്ച ഇടക്ക് ഉണ്ടാകാറുണ്ട്. പടിഞ്ഞാറ് ഭാഗത്ത് നിന്നുള്ള തടസങ്ങള്‍ ഉണ്ടാകുന്നതിനാല്‍ തണുപ്പ്കാലത്ത് വ്യാപക മഴയും ശക്തമായ കാറ്റും ഉണ്ടാകാറുണ്ട്.