Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » അനന്ത് നാഗ് » കാലാവസ്ഥ

അനന്ത് നാഗ് കാലാവസ്ഥ

മെയ്‌ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള സീസണാണ് അനന്ത് നാഗ് സന്ദര്‍ശിക്കാന്‍ ഏറ്റവും അഭികാമ്യം. കാലാവസ്ഥ ഈ സമയത്തെ പ്രധാന അനുകൂല ഘടകം തന്നെയാണ്. രാത്രി കാലങ്ങളിലെ തണുപ്പിനെ അതിജീവിക്കാന്‍ കമ്പിളി വസ്ത്രങ്ങള്‍ കൂടെ കയ്യില്‍ കരുതാം.

വേനല്‍ക്കാലം

ജൂണ്‍ മുതല്‍ ഓഗസ്റ്റ്‌ വരെയുള്ള മാസങ്ങളാണ് ഇവിടെ വേനല്‍ക്കാലം. വേനല്‍ക്കാലത്ത് ഏതാണ്ട് 35 ഡിഗ്രിക്കും 4 ഡിഗ്രിക്കുമിടയില്‍ താപനില അനുഭവപ്പെടുന്നു. അനന്ത്നാഗ് സന്ദര്‍ശിക്കാനും കാഴ്ചകള്‍ ആസ്വദിക്കാനും ഉതകുന്ന കാലാവസ്ഥയാണിത്.

മഴക്കാലം

സുഖശീതളമായ ഇളം കാറ്റോടു കൂടി ശരത്കാലം യാത്രികരെ വരവേല്‍ക്കുന്നു. സെപ്റ്റംബറോടെ ഇവിടെ ശരത്കാലത്തിനു തുടക്കമാകുന്നു. ഏതാണ്ട് നവംബര്‍ വരെ നീണ്ടു നില്‍ക്കുന്ന ഈ കാലയളവിലാകെ സഞ്ചാരികളുടെ നല്ല തിരക്കനുഭവപ്പെടാറുണ്ട്. രാത്രി കാലങ്ങളില്‍ തണുപ്പ് കൂടുന്നതിനാല്‍ യാത്ര പുറപ്പെടുമ്പോള്‍ കമ്പിളി വസ്ത്രങ്ങള്‍ കൂടി കരുതേണ്ടതാണ്.

ശീതകാലം

ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെ ശീതകാലം. ചിലപ്പോള്‍ 0 ഡിഗ്രിക്കും താഴെ ശക്തമായ തണുപ്പനുഭവപ്പെടുന്നു. ഇക്കാലത്ത് മഞ്ഞു വീഴ്ച ഇവിടെ സാധാരണ കാഴ്ച്ചയാണ്. 14 ഡിഗ്രിയാണ് ശീതകാലത്തെ ഏറ്റവും കൂടിയ താപനില.