Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» അന്തര്‍ഗംഗെ

സാഹസികരെ കാത്തിരിക്കുന്ന അന്തര്‍ഗംഗെ

2

സാഹസികതയെ പ്രണയിക്കുന്നവരുടെ കേന്ദ്രമാണ് അന്തര്‍ഗംഗെ. കര്‍ണാടകത്തിലെ കോലാര്‍ ജില്ലയിലാണ് ഈ സ്ഥലം. പാറക്കെട്ടുകള്‍ നിറഞ്ഞ കുന്നുകളും ഒരിക്കലും വറ്റാത്ത ജലാശയവുമെല്ലാം ചേര്‍ന്നാണ് അന്തര്‍ഗംഗെയെ മനോഹരമാക്കുന്നത്. കുന്നുകളിലെ പാറക്കെട്ടുകള്‍ക്കിടയിലൂടെയാണ് ഈ അരുവി ഒഴുകുന്നത്. അരുവിയുടെ ഒഴുക്കിന്റെ ശക്തിയില്‍ പാറക്കെട്ടുകളില്‍ പലയിടത്തായി ഗുഹകള്‍ രൂപപ്പെട്ടിരിക്കുന്നു. ഈ പാറക്കെട്ടുകള്‍ക്കുതാഴെ കാടാണ്. പാറക്കെട്ടുകളിലെ സാഹസിക നടത്തങ്ങള്‍ കഴിഞ്ഞ് കുന്നിറങ്ങിയാല്‍ കാട്ടിലുമാകാം അല്‍പം സാഹസികത. മുകളിലേയ്ക്ക് പോകുന്തോറും പച്ചപ്പ് കുറഞ്ഞ് പാറക്കെട്ടുകള്‍ നിറയുകയാണ്. പിന്നെ പാറക്കെട്ടുകള്‍ക്കിടയില്‍ ചില കുറ്റിച്ചെടികള്‍ മാത്രമേ പച്ചനിറത്തില്‍ കാണാനുള്ളു. ഈ ഭൂവൈവിധ്യമൊരുക്കുന്ന കാഴ്ചയും അന്തര്‍ഗംഗെയെ മനോഹരമാക്കുന്നു.

സാഹസിക കൊതിച്ച് എത്തുന്നവര്‍ക്ക്

ട്രക്കിങ്ങില്‍ അല്‍പം സാഹസികതയാവാമെന്ന് കരുതുന്നുവര്‍ക്ക് പാറക്കെട്ടുകള്‍ എപ്പോഴും ആകര്‍ഷണങ്ങളാണ്. അന്തര്‍ഗംഗെയിലാണെങ്കില്‍ ചുറ്റിലും പാറക്കെട്ടുകളുണ്ടുതാനും. നദിയൊഴുകിയുണ്ടാക്കിയ ചെറു ഗുഹകളാണെങ്കില്‍ ചാടിക്കടക്കാനും നൂണ്ടിറങ്ങാനുമൊക്കെയുള്ള സാധ്യത നല്‍കുകയും ചെയ്യുന്നു.

കുറച്ച് കൂടുതല്‍ സാഹസിക സ്വഭാവമുള്ളവര്‍ക്ക് കൂറ്റന്‍ പാറകളില്‍ പിടിച്ചുകയറി റോക്ക് ക്ലൈമ്പിങ് നടത്തുകയുമാകാം. കുത്തനെ പാറക്കെട്ടുകള്‍ കയറി മുകളിലേയ്ക്ക് നടന്നുകയറി ഒരു അടിപൊളി ട്രക്കിങും നടത്താം. പാറക്കെട്ടുകളില്‍ കയര്‍ എറിഞ്ഞുകുരുക്കി അതില്‍ പിടിച്ചുകയറിയുള്ള മലകയറ്റവും പരീക്ഷിക്കാം. അതായത് മലകയറ്റത്തിന്റെയും ട്രക്കിങ്ങിന്റെയും പലരൂപങ്ങള്‍ക്ക് അവസരമൊരുക്കുന്നുണ്ട് അന്തര്‍ഗംഗെ എന്ന് ചുരുക്കം. ഒരു മണിക്കൂര്‍ നടന്നാല്‍ കുന്നിന്‍ മുകളില്‍ എത്താം. തിരിച്ചിറക്കവും നല്ല അനുഭവമാണ്.

അല്‍പം ആത്മീയത കൂടി ആഗ്രഹിക്കുന്നവര്‍ക്കും അന്തര്‍ഗംഗെയില്‍ അവസരങ്ങളുണ്ട്. ഒരിക്കലും വറ്റാത്ത നീരുറവും അതിനോടു ബന്ധപ്പെട്ടുള്ള ക്ഷേത്രവും കാണാന്‍ ഇവിടെയെത്തുന്നവരും കുറവല്ല. അമ്പലത്തിന്റെ ഭാഗമായുള്ള നന്ദികേശപ്രതിമയുടെ വായിലാണ് അരുവിചെന്നുവീഴുന്നത്.

ബാംഗ്ലൂര്‍ നഗരത്തില്‍ നിന്നും വെറും 68 കിലോമീറ്റര്‍ ദൂരം മാത്രമേ ഇവിടേയ്ക്കുള്ളു. റോഡുമാര്‍ഗ്ഗം സുഖമായി യാത്രചെയ്യാം. നഗരത്തിന്റെ തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അന്തര്‍ഗംഗെയിലേയ്ക്കുള്ള യാത്ര തീര്‍ച്ചയായും ആസ്വദിക്കാന്‍ കഴിയും. ഒറ്റദിനയാത്രകള്‍ക്ക് പറ്റിയ സ്ഥലമാണ് അന്തര്‍ഗംഗെ, പ്രത്യേകിച്ചും ബാഗ്ലൂര്‍ നഗരത്തില്‍ നിന്നും പോയിവരുകയാണെങ്കില്‍. മാളുകളിലെയും പാര്‍ക്കുകളിലെയും തിരക്കുകള്‍ മടുക്കുമ്പോള്‍ പ്രകൃതിയുടെ സ്വച്ഛതയിലേയ്ക്ക് ഒരു യാത്ര, അതാണ് ലക്ഷ്യമെങ്കില്‍ അന്തര്‍ഗംഗെ ഒരിയ്ക്കലും നിരാശപ്പെടുത്തില്ല.

അന്തര്‍ഗംഗെ പ്രശസ്തമാക്കുന്നത്

അന്തര്‍ഗംഗെ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം അന്തര്‍ഗംഗെ

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം അന്തര്‍ഗംഗെ

  • റോഡ് മാര്‍ഗം
    റോഡുമാര്‍ഗമുള്ള യാത്രയും എളുപ്പം തന്നെ. ബാംഗ്ലൂര്‍ നഗരത്തില്‍ നിന്നും മറ്റുമാണെങ്കില്‍ കാറിലും ബൈക്കിലുമായി പോയിവരാവുന്ന ദൂരമേയുള്ളു. ബൈക്കില്‍ ഇത്രയും ദൂരം യാത്രചെയ്യാനുള്ള സന്നദ്ധതയുണ്ടെങ്കില്‍ അന്തര്‍ഗംഗെ എത്തുന്നതുവരെയുള്ള പലകാഴ്ചകളും കണ്ട് മനോഹരമായ ഒരു യാത്ര തരപ്പെടും.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    തീവണ്ടിയാത്രയാണ് പ്ലാന്‍ ചെയ്യുന്നതെങ്കില്‍ കോലാര്‍ റെയില്‍വേ സ്‌റ്റേഷനാണ് അടുത്തുകിടക്കുന്നത്. കര്‍ണാടകത്തിലെ പ്രമുഖ നഗരങ്ങളില്‍ നിന്നും മറ്റിടങ്ങളില്‍ നിന്നുമുള്ള തീവണ്ടികള്‍ ഇതുവഴി കടന്നുപോകുന്നുണ്ട്. ഇവിടെ ഇറങ്ങിക്കഴിഞ്ഞാല്‍ ടാക്‌സികളില്‍ അന്തര്‍ഗംഗെയില്‍ എത്താം. കോലാറില്‍ നിന്നും വെറും 3കിലോമീറ്റര്‍ മാത്രമേയുള്ളു അന്തര്‍ഗംഗെയിലേയ്ക്ക്.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    ബംഗ്ലൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടാണ് അടുത്തുള്ളത്. ഇന്ത്യയിലെ മിക്ക നഗരങ്ങളില്‍ നിന്നും വിദേശരാജ്യങ്ങളില്‍ നിന്നും ഇവിടേയ്ക്ക് വിമാനസര്‍വ്വീസുകളുണ്ട്. എയര്‍പോര്‍ട്ടില്‍ നിന്നും 70 കിലോമീറ്റര്‍ റോഡ് മാര്‍ഗം യാത്രചെയ്താല്‍ ഇവിടെയെത്താം.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
20 Apr,Sat
Return On
21 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
20 Apr,Sat
Check Out
21 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
20 Apr,Sat
Return On
21 Apr,Sun