Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » അരക്കു താഴ്‍വര » കാലാവസ്ഥ

അരക്കു താഴ്‍വര കാലാവസ്ഥ

ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള സീസനാണ് അരക്കു താഴ്വര സന്ദര്‍ശിക്കാന്‍ ഏറ്റവും പറ്റിയ സമയം.യാത്രികര്‍ക്ക് കാഴ്ചകള്‍ കാണാനും താമസിക്കുവാനും ഏറ്റവും സുഖകരമായ കാലാവസ്ഥയും ആ സമയത്ത് തന്നെയാണ്. രാത്രി കാലങ്ങളില്‍ തണുപ്പ് അല്‍പം കൂടുമെന്നതിനാല്‍ കമ്പിളി കയ്യില്‍ കരുതാം.

വേനല്‍ക്കാലം

മാര്‍ച്ച്‌ മുതല്‍ മെയ് വരെയാണ് വേനല്‍ക്കാലം.താരതമ്യേന മിതമായ ചൂടനുഭവപ്പെടുന്ന ഈ കാലത്ത് താപനില 30 ഡിഗ്രി വരെ ഉയരാറുണ്ട്.ഉച്ച സമയത്ത് ചൂടല്‍പ്പം ഉയരുമെങ്കില്‍ കൂടിയും വൈകുന്നേര മാകുന്നതോടെ തണുപ്പ് നിറഞ്ഞ പ്രസന്നമായ കാലാവസ്ഥയിലേക്ക് ഈ പ്രദേശം വഴി മാറുന്നു.

മഴക്കാലം

ജൂണില്‍ ആരംഭിച്ച് സെപ്റ്റംബര്‍ വരെ നീണ്ടു നില്‍ക്കുന്ന മണ്‍സൂണ്‍ കാലത്ത് മിതമായ മഴയില്‍ തുടങ്ങി ചിലപ്പോള്‍ കനത്ത മഴ വരെ ഇവിടെ പെയ്യാറുണ്ട്. ഒക്ടോബര്‍ നവംബര്‍ മാസങ്ങളിലെ ചെറിയ ചാറ്റല്‍ മഴയോടു കൂടി മഴക്കാലത്തിനു വിരാമമാകുന്നു.25 ഡിഗ്രിയാണ് ആ സമയത്തെ ഇവിടുത്തെ താപനില.

ശീതകാലം

നവംബര്‍ മുതല്‍ ഫെബ്രുവരി വരെ ശീതകാലം. 20 നും 23 ഡിഗ്രിക്കും ഇടയിലാണ് ശീതകാലത്തെ ശരാശരി താപനില. വൈകുന്നേരങ്ങളിലും രാത്രിയിലും സ്വതവേ നല്ല തണുപ്പ് അനുഭവപ്പെടാറുണ്ട്.