പതിനെട്ടാം നൂറ്റാണ്ടില്‍ രാജാ പൃഥ്വി സിംഗാണ് ആര്‍ക്കി കൊട്ടാരം നിര്‍മ്മിച്ചത്. ആര്‍ക്കി കലാം ശൈലിയില്‍ വരച്ച ചുമര്‍ചിത്രങ്ങള്‍ക്ക് പ്രശസ്‌തമാണ് ഈ കൊട്ടാരം. ജീര്‍ണ്ണിച്ചു കൊണ്ടിരിക്കുന്ന ഈ ചരിത്രസ്‌മാരകത്തില്‍ കാണുന്ന ചിത്രങ്ങളുടെ വിഷയങ്ങള്‍ ഒന്നിനൊന്ന് വ്യത്യസ്‌തമാണ്. പുരാണങ്ങള്‍, ഐതിഹ്യങ്ങള്‍, കാളിദാസന്‍, കുമാരസംഭം എന്നിവ വിഷയമാക്കിയ ചിത്രങ്ങള്‍ കാണേണ്ടത് തന്നെയാണ്.
ഹെറിറ്റേജ് ഹോട്ടലായി രൂപംമാറിയ കൊട്ടാരത്തില്‍ നിന്നാല്‍ മഞ്ഞു പെയ്യുന്ന ഹിമാലയന്‍ മലനിരകള്‍ കാണാന്‍ കഴിയും. ഇതിനെല്ലാം പുറമെ ബഘായി ഭരണകാലത്തെ പുരോഗതിയുടെ പ്രതീകങ്ങളായ നിരവധി ശില്‍പ്പങ്ങളും വസ്‌തുക്കളും കാണാനും സഞ്ചാരികള്‍ക്ക് ഇവിടെ അവസരമുണ്ട്.



Click it and Unblock the Notifications