ആയിരത്തി ഇരുന്നൂറ് മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു വിനോദസഞ്ചാര കേന്ദ്രമാണ് ദിവാന്- ഇ- ഖാസ്. കേള്‍വിക്കാരുടെ മണ്ഡപം (ഓഡിയന്‍സ് ഹാള്‍) എന്നും ഇത് അറിയപ്പെടുന്നു. 1830ല്‍ ആര്‍ക്കിയിലെ ഭരണാധികാരിയായിരുന്ന രാം ഷരാ സിംഗാണ് ഇത് നിര്‍മ്മിച്ചത്. ഇദ്ദേഹം കലകളെ വളരെയധികം പ്രോത്സാഹിപ്പിച്ചിരുന്നു. കാന്‍ഗ്ര, രാജസ്ഥാനി, ആര്‍ക്കി, കുല്ലു, യൂറോപ്യന്‍ ശൈലികളില്‍ രചിച്ച ചുമര്‍ചിത്രങ്ങള്‍ കൊണ്ട് അലങ്കൃതീമാണ് ദിവാന്- ഇ- ഖാസ്.
ഹാളില്‍ കാണുന്ന പൂക്കളുടെയും സുന്ദരിമാരുടെയും ചിത്രങ്ങള്‍ ഗുലേര്‍ ശൈലിയിലാണ് രചിച്ചിരിക്കുന്നത്. ചൈനീസ് ചിത്രങ്ങള്‍, പഞ്ചാബി പാരമ്പര്യ കലകള്‍, രാഗിണിമാര്‍, രാസലീലകള്, യുദ്ധ രംഗങ്ങള്‍, മൃഗങ്ങള്‍, പക്ഷികള്‍, പുരാണങ്ങലില് നിന്നുള്ള കഥകള്‍ എന്നിവയെയെല്ലാം അധികരിച്ചുള്ള ചിത്രങ്ങള്‍ ഇവിടെ കാണാം. ആര്‍ക്കിയുടെ കലാ പാരമ്പര്യം വിളിച്ചോതുന്നതാണ് ഇവിടുത്തെ ചിത്രങ്ങള്‍.