ആര്‍ക്കിക്കും ബടല്‍ ഘട്ടിക്കും ഇടയിലാണ് ദുര്‍ഗ്ഗാ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. എല്ലാ ദേവതകളുടെയും ശക്തി ഉള്‍ക്കൊള്ളുന്ന ദുര്‍ഗ്ഗാദേവിയാണ് ഇവിടുത്തെ പ്രതിഷ്‌ഠ. എല്ലാ വര്‍ഷവും നവരാത്രിയോട് അനുബന്ധിച്ച് ഇവിടെ ഉത്സവം നടത്താറുണ്ട്. ഒക്ടോബറിലോ സെപ്‌റ്റംബറിലോ ഉത്സവം നടക്കും. ശിഖാര ശൈലിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ക്ഷേത്രത്തിന് എതിര്‍വശത്താണ് ലുട്ടുറു മഹാദേവ ക്ഷേത്രം. പ്രകൃതി സൗന്ദര്യം ആസ്വദിക്കാന്‍ ഇഷ്‌ടപ്പെടുന്നവര്‍ ഇവിടം ഉറപ്പായും സന്ദര്‍ശിച്ചിരിക്കണം. അത്രയ്‌ക്ക് മനോഹരമാണ് ക്ഷേത്രത്തിന്റെ ചുറ്റുപാടുകള്‍.



Click it and Unblock the Notifications