ആര്‍ക്കിയില്‍ നിന്ന് നാലു കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ലുട്ടുറു മഹാദേവ ക്ഷേത്രം പ്രശസ്‌തമായ വിനോദസഞ്ചാര കേന്ദ്രമാണ്. 1621ല്‍ ബഘായി രാജാവ് നിര്‍മ്മിച്ച ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്‌ഠ ശിവനാണ്. ക്ഷേത്രത്തില്‍ ശിവന്റെ പ്രതീകമായ ശിവലിംഗം കാണാം. രാജാവിന്റെ സ്വപ്‌നത്തില്‍ ശിവന്‍ പ്രത്യക്ഷപ്പെട്ട് ക്ഷേത്രം നിര്‍മ്മിക്കാന്‍ ആവശ്യപ്പെടുകയായിരുന്നെന്നാണ് വിശ്വാസം.
ഇവിടെ ശിവരാത്രി വിപുലമായ രീതിയില്‍ ആഘോഷിക്കാറുണ്ട്. മലമുകളില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രം ശിഖാര നിര്‍മ്മാണ ശൈലിയുടെ ഉത്തമ ഉദാഹരണമാണ്. ഇവിടെ നിന്നാല്‍ പ്രകൃതിയുടെ മനോഹാരിത ആസ്വദിച്ച് മതിയാകില്ല.



Click it and Unblock the Notifications