എല്ലാവര്‍ഷവും സെപ്‌റ്റംബര്‍ മാസത്തില്‍ ആശ്വിന സംക്രാന്തിയോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന ആഘോഷമാണ് സൈര്‍ മേള. ബനാര്‍ ദേവതയോടുള്ള ആദരസൂചകമായി നടത്തുന്ന ഈ ആഘോഷത്തോട് അനുബന്ധിച്ച് പാട്ട്, നൃത്തം തുടങ്ങിയ കലാപരിപാടികളും അരങ്ങേറുന്നു. വൈകുന്നേരങ്ങളിലാണ് ഇത്തരം പരിപാടികള്‍ നടക്കുന്നത്. മോളയുടെ ഏറ്റവും വലിയ ആകര്‍ഷണം എരുമപ്പോരാണ്. ഇതിനായി പ്രത്യേകം പരിശീലിപ്പിച്ച എരുമകളെ എതിരെ നിറുത്തും. പ്രമുഖ വ്യക്തികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് ആളുകളാണ് എരുമപ്പോര് കാണാന്‍ എത്തുന്നത്.



Click it and Unblock the Notifications