Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ആര്‍ക്കി » കാലാവസ്ഥ

ആര്‍ക്കി കാലാവസ്ഥ

ഇവിടെ വര്‍ഷം മുഴുവന്‍ സുഖരമായ കാലാവസ്ഥയാണ്‌ അനുഭവപ്പെടുന്നത്‌. വേനല്‍ക്കാലത്ത്‌ വളരെ സുഖരമായ കാലാവസ്ഥയാണ്‌. എന്നാല്‍ ശൈത്യകാലത്ത്‌ തണുപ്പ്‌ അല്‍പ്പം കൂടുതലായിരിക്കും.വര്‍ഷം മുഴുവന്‍ സുഖകരമായ കാലാവസ്ഥ അനുഭവപ്പെടുന്നതിനാല്‍, ഏപ്പോള്‍ വേണമെങ്കിലും ആര്‍ക്കി സന്ദര്‍ശിക്കാം. പുറം കാഴ്‌ചകള്‍ കാണുന്നതിനും മറ്റും ഏറ്റവും അനുയോജ്യം വേനല്‍ക്കാലമാണ്‌. തണുപ്പ്‌ ആസ്വദിക്കണമെന്നുള്ളവര്‍ക്ക്‌ ശൈത്യകാലം സന്ദര്‍ശനത്തിനായി തിരഞ്ഞെടുക്കാം. ആര്‍ക്കിയുടെ മനോഹാരിത പരിപൂര്‍ണ്ണമായി ആസ്വദിക്കണമെന്നുള്ളവര്‍ക്ക്‌ അനുയോജ്യം മഴക്കാലവും മഴ കഴിഞ്ഞുള്ള സമയവുമായിരിക്കും.

വേനല്‍ക്കാലം

വേനല്‍ക്കാലം മാര്‍ച്ച്‌ മാസത്തില്‍ ആരംഭിച്ച്‌ ജൂണില്‍ അവസാനിക്കും. ഈ സമയത്ത്‌ 24 ഡിഗ്രി സെല്‍ഷ്യസിനും 30 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരിക്കും താപനില. അതിനാല്‍ വേനല്‍ക്കാലത്ത്‌ സുഖരമായ കാലാവസ്ഥയാണ്‌ ഇവിടെ അനുഭവപ്പെടുന്നത്‌.

മഴക്കാലം

ജൂലൈ മാസത്തോടെ ആര്‍ക്കിയില്‍ മഴക്കാലം തുടങ്ങും. ഇത്‌ ഓഗസ്‌റ്റ്‌ മാസം വരെ തുടരും. ഈ സമയത്ത്‌ പട്ടണത്തില്‍ ഈര്‍പ്പമുള്ള കാലാവസ്ഥ അനുഭവപ്പെടും. മഴക്കാലത്തും മഴ കഴിഞ്ഞുള്ള സമയത്തും മനോഹരമായ കാഴ്‌ചകള്‍ കാണാനാകും. ഈ സമയത്താണ്‌ ഇവിടെ ചെടികള്‍ പൂവിടുന്നത്‌. വിവിധ നിറങ്ങളിലുള്ള പൂക്കള്‍ സഞ്ചാരികളുടെ മനം കുളിര്‍പ്പിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട.

ശീതകാലം

നവംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ്‌ ഇവിടെ ശൈത്യകാലം അനുഭവപ്പെടുന്നത്‌. കനത്ത മഞ്ഞു വീഴ്‌ച കാരണം ഈ സമയത്ത്‌ താപനില പൂജ്യത്തിലും താഴും.