Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » അതിരപ്പള്ളി » കാലാവസ്ഥ

അതിരപ്പള്ളി കാലാവസ്ഥ

എപ്പോള്‍ വേണമെങ്കിലും ഇവിടം സന്ദര്‍ശിക്കാം. വേനല്‍ക്കാലത്ത്‌ നല്ല ചൂട്‌ അനുഭവപ്പെടുന്നതിനാല്‍ സന്ദര്‍ശനം അത്ര സുഖകരമായിരിക്കണമെന്നില്ല. ശൈത്യകാല സന്ദര്‍ശനം സുഖകരമായ അനുഭവമായിരിക്കും. മഴക്കാലവും സന്ദര്‍ശനത്തിന്‌ അനുയോജ്യമാണ്‌. മഴക്കാലത്ത്‌ മാത്രമേ വെള്ളച്ചാട്ടങ്ങളുടെ സൗന്ദര്യം പൂര്‍ണ്ണമായും ആസ്വദിക്കാന്‍ കഴിയൂ. എന്നാല്‍ ഈ സമയത്ത്‌ റോഡുകളുടെ സ്ഥിതി മോശമായിരിക്കും. ഇത്‌ യാത്രയുടെ അപകട സാധ്യത കൂട്ടും.

വേനല്‍ക്കാലം

ഉഷ്‌ണമേഖലാ കാലാവസ്ഥയാണ്‌ അതിരപ്പള്ളിയില്‍ അനുഭവപ്പെടുന്നത്‌. വര്‍ഷം മുഴുവന്‍ സമതുലുതമായ ചൂട്‌ ഇവിടെ രേഖപ്പെടുത്തുന്നു. ചൂട്‌ അനുഭപ്പെടുന്നതിനാല്‍ ചെറിയ അസ്വസ്ഥത ഉണ്ടാകാം. മാര്‍ച്ച്‌ മുതല്‍ മെയ്‌ വരെയാണ്‌ വേനല്‍ക്കാലം. ഈ സമയത്തെ താപനില 30-36 ഡിഗ്രി സെല്‍ഷ്യസ്‌ ആയിരിക്കും. വര്‍ഷത്തില്‍ ഏറ്റവും ചൂട്‌ രേഖപ്പെടുത്ത ഈ മാസങ്ങളില്‍ പൊതുവെ വരണ്ട കാലാവസ്ഥ അനുഭവപ്പെടുന്നു.

മഴക്കാലം

ശക്തമായ മഴ ലഭിക്കുന്നതിനാല്‍ മഴക്കാലത്ത്‌ മൂന്ന്‌ വെള്ളച്ചാട്ടങ്ങളും നിറഞ്ഞൊഴുകും. ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലും മഴ ലഭിക്കുമെങ്കിലും മഴക്കാലം ജൂണ്‍ മുതല്‍ സെപ്‌റ്റംബര്‍ വരെയാണ്‌.

ശീതകാലം

ഡിസംബറില്‍ ആരംഭിക്കുന്ന തണുപ്പ്‌ കാലം ഫെബ്രുവരി അവസാനം വരെ തുടരും. ഈ കാലയളവിലെ ഏറ്റവും ഉയര്‍ന്ന താപനില 33 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞ താപനില 20 ഡിഗ്രി സെല്‍ഷ്യസുമായിരിക്കും. വര്‍ഷത്തില്‍ ഏറ്റവുമധികം തണുപ്പ്‌ അനുഭവപ്പെടുന്നത്‌ ജനുവരി മാസത്തിലാണ്‌.