Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഓലി » കാലാവസ്ഥ

ഓലി കാലാവസ്ഥ

ഓലി സന്ദര്‍ശിക്കാന്‍ ഏറ്റവും നല്ല സമയം വേനല്‍ക്കാലമാണ്‌. സ്‌കീയിങിന്‌ താല്‍പര്യമുള്ളവര്‍ക്ക്‌ ഡിസംബര്‍ ഫെബ്രുവരി മാസങ്ങളില്‍ ഓലിയില്‍ സന്ദര്‍ശനം നടത്താം.

വേനല്‍ക്കാലം

മാര്‍ച്ചില്‍ തുടങ്ങി ജൂണിലവസാനിക്കുന്നതാണ്‌ ഓലിയിലെ വേനല്‍ക്കാലം. വേനല്‍ക്കാലത്ത്‌ ഓളിയിലെ ഉയര്‍ന്ന താപനില 15ഡിഗ്രി സെല്‍ഷ്യസും താഴ്‌ന്ന താപനില 7 ഡിഗ്രി സെല്‍ഷ്യസുമാണ്‌. വേനല്‍ക്കാലമാണ്‌ ഓലിയില്‍ സ്‌കീയിങ്ങിന്‌ അനുയോജ്യമായ സമയം

മഴക്കാലം

ജൂലൈ മുതല്‍ ഒക്‌ടോബര്‍ വരെയാണ്‌ ഓലിയിലെ കാലവര്‍ഷം. ഈ കാലയളവിലെ കുറഞ്ഞ താപനില 12 ഡിഗ്രി സെല്‍ഷ്യസാണ്‌.

ശീതകാലം

ഓലിയില്‍ ശൈത്യകാലം ആരംഭിക്കുന്നത്‌ നവംബറിലാണ്‌. ഫെബ്രുവരി വരെ നീണ്ടു നില്‍ക്കുകയും ചെയ്യും. ശൈത്യകാലത്ത്‌ ഓലിയിലെ കുറഞ്ഞ താപനില -8 ഡിഗ്രി സെല്‍ഷ്യസും കൂടിയ താപനില 4 ഡിഗ്രി സെല്‍ഷ്യസുമാണ്‌. മഞ്ഞ്‌ വീഴ്‌ച ഈ കാലയളവില്‍ ശക്തമാണ്‌.