ഔറംഗബാദില്‍ നിന്നും 20 കിലോമീറ്റര്‍ അകലെ തെക്ക് കിഴക്കായി സ്ഥിതി ചെയ്യുന്ന നഗരമാണ് ദിയോ. സൂര്യക്ഷേത്രത്താല് പ്രശസ്തമാണിവിടം. പതിനഞ്ചാം നൂറ്റാണ്ടിലെ ഈ ക്ഷേത്രം പണികഴിപ്പിച്ചത് ഉംഗയിലെ ചന്ദ്രവാന്‍ഷി രാജാവാണ്. മുകള്‍ വശം കുടയുടെ ആകൃതിയിലുള്ള ക്ഷേത്രത്തിന് 100 അടി ഉയരമുണ്ട്.
സൂര്യദേവനെ ആരാധിക്കുന്നതിനായി ബ്രഹ്മകുണ്ഡില്‍ മുങ്ങുന്നതുള്പ്പടെ നിരവധി ആചാരങ്ങളുണ്ട്.അയെല് രാജാവിന്റെ കാലം തൊട്ടുള്ളതാണിത്. ഉത്സവകാലത്തും അല്ലാതെയും ഇവിടെ നിരവധി പേര് സന്ദര്‍ശിക്കാറുണ്ട്.



Click it and Unblock the Notifications