Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഔറംഗബാദ് - ബീഹാര്‍ » കാലാവസ്ഥ

ഔറംഗബാദ് - ബീഹാര്‍ കാലാവസ്ഥ

ഉഷ്‌ണമേഖല പ്രദേശമായ ഔറംഗബാദിലെ വേനല്‍ക്കാലം ചൂടേറിയതായിരിക്കും. ശൈത്യകാലത്ത്‌ ശരാശരിയിലും കൂടുതല്‍ തണുപ്പുണ്ടാകും. ഔറംഗബാദിന്റെ കാലാവസ്ഥയില്‍ കിഴക്കന്‍ കാറ്റിന്റെ സ്വാധീനം ഏറെയാണ്‌.

വേനല്‍ക്കാലം

മാര്‍ച്ച്‌ മുതല്‍ മെയ്‌ വരെ നീണ്ടു നില്‍ക്കുന്നതാണ്‌ ഔറംഗബാദിലെ വേനല്‍ക്കാലം. ശരാശരി തപനില 21 ഡിഗ്രി സെല്‍ഷ്യസ്‌ മുതല്‍ 37 ഡിഗ്രി സെല്‍ഷ്യസ്‌ വരെ വ്യത്യാസപ്പെട്ടിരിക്കും. ചിലപ്പോള്‍ ശരാശരി താപനില 50 ഡിഗ്രി സെല്‍ഷ്യസ്‌ വരെ എത്താറുണ്ട്‌. വേനല്‍ക്കാലം ഇവിടേയ്‌ക്കുള്ള യാത്രയ്‌ക്ക്‌ അനുയോജ്യമല്ല.  

മഴക്കാലം

ജൂലൈ മുതല്‍ ഒക്‌ടോബര്‍ വരെയാണ്‌ ഔറംഗബാദിലെ വര്‍ഷകാലം. സന്ദര്‍ശനത്തിന്‌ ഈ സമയം തിരഞ്ഞെടുക്കാവുന്നതാണ്‌.

ശീതകാലം

നവംബര്‍ മുതല്‍ ഫെബ്രുവരി വരെ നീണ്ടു നില്‍ക്കുന്നതാണ്‌ ശൈത്യകാലം. ശരാശരി താപനില സാധാരണയായി 10 ഡിഗ്രി സെല്‍ഷ്യസിന്‌ മുകളിലായിരിക്കും. ഈ കാലയളവ്‌ സന്ദര്‍ശനത്തിന്‌ അനുയോജ്യമാണ്‌.