Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ഔറംഗബാദ്

ഔറംഗസീബിന്റെയും ബീബി കാ മക്ബാരയുടെയും ഔറംഗബാദ്

30

മഹാരാഷ്ട്രയിലെ പ്രശസ്തമായ ഒരു വിനോദസഞ്ചാരനഗരമാണ് ഔറംഗബാദ്. മുഗള്‍ ചക്രവര്‍ത്തിയായ ഔറംഗസീബില്‍ നിന്നാണ് നഗരത്തിന് ഈ പേര് ലഭിച്ചത് എന്ന് എടുത്തുപറയേണ്ട കാര്യമില്ലല്ലോ. മഹാരാഷ്ട്രയുടെ വടക്കന്‍ നഗരമായ ഔറംഗബാദിന്റെ പേരിന് കല്ലുകള്‍ കൊണ്ട് നിര്‍മിക്കപ്പെട്ട നഗരം എന്ന പേരുകൂടിയുണ്ട്. ഖാം നദീതീരത്തുള്ള ഔറംബാദ് ജില്ലാ ആസ്ഥാനം കൂടിയാണ്. സഞ്ചാരികള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ ഏറെ മികച്ചതാണ് എന്നര്‍ത്ഥം.

1681 ലാണ് തന്റെ ആസ്ഥാനമായി ഔറംഗസീബ് ഔറംഗബാദിനെ തെരഞ്ഞെടുക്കുന്നത്. ശിവജിയെ കീഴടക്കാനുള്ള ശ്രമങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചുകൊണ്ട് കുറച്ചുകാലം പിന്നീട് ഔറംഗബാദ് മുഗള്‍ അധീനതയില്‍ തുടര്‍ന്നു. അഫ്ഗാന്‍, മധ്യേഷ്യന്‍ ആക്രമണങ്ങളില്‍ നിന്നും ഏറെ സുരക്ഷിതമായ ഭൂപ്രകൃതിയാണ് അക്കാലത്ത് ഭരണാധികാരികളുടെ ഔറംഗബാദിനെ പ്രിയകേന്ദ്രമാക്കി മാറ്റിയത്. ഔറംഗസീബിന്റെ മരണത്തിന് ശേഷം ഔറംഗബാദ് ഹൈദരാബാദ് നൈസാമിന്റെ അധീനതയിലായി. പിന്നീട് ഇന്ത്യന്‍ യൂണിയന്റെ ഭാഗവും. 1960ലാണ് ഔറംഗബാദ് മഹാരാഷ്ട്ര സംസ്ഥാനത്തിന്റെ ഭാഗമാകുന്നത്. പത്ത് ലക്ഷത്തിലധികം ജനവാസമുള്ള ഔറംഗബാദിലെ പ്രധാന ഭാഷകള്‍ മറാത്തിയും ഉര്‍ദുവുമാണ്.  

ഔറംഗബാദിലെ കാഴ്ചകള്‍

മഹാരാഷ്ട്രയുടെ ഔദ്യോഗികമായ വിനോദസഞ്ചാരകേന്ദ്രമെന്ന് ഔറംഗബാദിനെ വിളിച്ചാല്‍ അത് അതിശയോക്തിയാവില്ല. ഔറംഗബാദിനും മുന്‍പ് ബുദ്ധിസത്തിന്റെ കാലം മുതലുള്ള ചരിത്രങ്ങള്‍ പറയാനുണ്ട് ഔറംഗബാദിന്. അജന്തയിലെയും എല്ലോറയിലെയും ഗുഹാക്ഷേത്രങ്ങള്‍ ഇതിനുള്ള തെളിവുകളാണ്. യുനെസ്‌കോയുടെ ലോക പൈതൃകപട്ടികയിലാണ് ഇവ രണ്ടും.

ഹൈദരാബാദിന്റെ സ്വാധീനം ഒരുപാട് ചെലുത്തപ്പെട്ടിട്ടുള്ള ഒരു നഗരമാണ് ഔറംഗബാദ്. ഇന്നും അതിന്റെ അംശങ്ങള്‍ ഇവിടെ കാണാം. പ്രാദേശികരായ ആളുകളുടെ സംസാരത്തിലും ഭക്ഷണരീതിയിലും ഇത് കാണാം. നിരവധി ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ കൊണ്ട് നിറഞ്ഞതാണ് ഔറംഗാബാദ്. ഔറംഗസീബിന്റെ ശവകുടീരമായ ഖുല്‍താബാദാണ് ഇവയില്‍ പ്രധാനപ്പെട്ടത്.

യാഥാസ്ഥിതിക ഹിമ്രൂ തുണിത്തരങ്ങള്‍ക്ക് പേരുകേട്ട ഹിമ്രൂ ഫാക്ടറിയാണ് ഇവിടത്തെ പ്രധാന കാഴ്ചകളിലൊന്ന്. ഓള്‍ഡ് ടൗണില്‍ സാഫര്‍ ഗേറ്റിന് സമീപത്തായാണ് ഔറംഗബാദിലെ പ്രമുഖ ടൂറിസ്റ്റ് ആകര്‍ഷണമായ ഹിമ്രൂ ഫാക്ടറി. പൈത്താനി സാരികളും കൈത്തറി ഷാളുകളുമാണ് ഹിമ്രൂ ഷാളുകളും ഇവിടത്തെ പ്രധാന വസ്തുക്കള്‍. അജന്തയിലെ പെയിന്റിംഗുകളില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ഇവിടത്തെ പല ഡിസൈനുകളും തയ്യാറാക്കിയിരിക്കുന്നത്. ഉയര്‍ന്ന നിലവാരത്തിലുള്ള കോട്ടന്റെയും സില്‍ക്കിന്റെയും കേന്ദ്രം കൂടിയാണ് ഔറംഗാബാദ്. പൈത്താനി സാരികള്‍ക്കും സെമി പ്രിഷ്യസ് സ്റ്റോണ്‍ ജ്വല്ലറിക്കുമായാണ് സ്ത്രീകള്‍ കൊണാട്ടില്‍ ഷോപ്പിംഗിനെത്തുന്നത്. ഇരുമ്പിലും കോപ്പറിലും തീര്‍ത്ത ആര്‍ട്ട് വര്‍ക്കുകളോട് കൂടിയ ബിദ്രിയാണ് ഇവിടെ മാത്രം ലഭിക്കുന്ന മറ്റൊരു ഔറംഗബാദ് സ്‌പെഷ്യല്‍.

സാംസ്‌കാരികമായ സമ്പത്തിന്കൂടി പ്രശസ്തമാണ് ഔറംഗബാദ്. ബീബി കാ മഖ്ബാരയ്‌ക്കൊപ്പം തന്നെ പഞ്ചക്കിയും നിരവധി സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഇവിടത്തെ കേന്ദ്രമാണ്. സൂഫി സന്യാസിയായ ബാബ ഷാ മുസാഫിറിന്റെ ശവകുടീരം ഇതിനടുത്താണ്. ഔറംഗബാദിലെ പ്രശസ്തമായ ഒരു മ്യൂസിയമാണ് പര്‍വ്വാര്‍ മ്യൂസിയമാണ് ഇവിടത്തെ മറ്റൊരു കാഴ്ച. ഡോക്ടര്‍ പര്‍വ്വാറിന്റെ സ്വാകാര്യവസ്തുക്കളാണ് ഇവിടെ കൂടുതലായും പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. സറഫ റോഡിലാണ് ഈ കുഞ്ഞുമ്യൂസിയം സ്ഥിതിചെയ്യുന്നത്. ഔറംഗസീബിനാല്‍ എഴുതപ്പെട്ട ഖുറാന്‍ കോപ്പി, 500 വര്‍ഷം പഴക്കമുള്ള ചെയിന്‍, 800 വര്‍ഷം പഴക്കമുളള പൈതാനി സാരി തുടങ്ങിയവയാണ് ഇവിടത്തെ കാഴ്ചവസ്തുക്കളില്‍ പ്രധാനപ്പെട്ടത്. സണ്‍ഹേരി, യീണിവേഴ്‌സിറ്റി, ഛത്രപതി ശിവജി മ്യൂസിയങ്ങളും ഇവിടെ സ്ഥിതിചെയ്യുന്നു.

വര്‍ഷം മുഴുവന്‍ മനോഹരമായ കാലാവസ്ഥയാണ് ഔറംഗബാദില്‍. എന്നാലും ശീതകാലമാണ് ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യം. വേനല്‍ക്കാലത്ത് കടുത്ത ചൂട് അനുഭവപ്പെടാറുണ്ട് ഇവിടെ. ഇക്കാലത്ത് പൊതുവെ ഇവിടെ സഞ്ചാരികളെത്താറില്ല. മഴയ്ക്ക് ശേഷമുള്ള കാലമാണ് ഇവിടം സന്ദര്‍ശിക്കാന്‍ അനുയോജ്യം. മനോഹരമായ പ്രകൃതിഭംഗി ആസ്വദിക്കുവാന്‍ പറ്റിയ സമയമാണിത്. നവംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള ശൈത്യകാലത്താണ് ഔറംഗബാദിലേക്ക് ആളുകള്‍ കൂടുതലെത്തുന്നത്.

മുംബൈയില്‍ നിന്നും 334  കിലോമീറ്റര്‍ ദൂരത്താണ് ഔറംഗബാദ്. ഔറംഗബാദ് അന്താരാഷ്ട്ര വിമാനത്താവളമാണ് അടുത്തുള്ള വിമാനത്താവളം. ഇന്ത്യയിലെ പ്രമുഖ നഗരങ്ങളില്‍ നിന്നും ഇവിടേക്ക് വിമാനങ്ങളുണ്ട്. 120 കിലോമീറ്റര്‍ അകലത്തിലുള്ള മന്‍മാഡ് ആണ് അടുത്ത പ്രധാന റെയില്‍വേസ്‌റ്റേഷന്‍. ഇവിടെനിനിന്നും ഔറംഗാബാദിലേക്ക് 900 രൂപയാകും ടാക്‌സിക്ക്. മഹാരാഷ്ട്ര സര്‍ക്കാരിന്റെ നിരവധി വാഹനങ്ങളും െ്രെപവറ്റ് ബസ്സുകളും ഇവിടേക്ക് ലഭ്യമാണ്. മുംബൈയില്‍ നിന്നും അജന്ത, എല്ലോറ എന്നിവിടങ്ങളിലേക്ക് പോകുന്ന ലക്ഷുറി ബസ്സുകളുണ്ട്, 1100 രൂപ നിരക്കിന് ആളൊന്നിന് ഔറംഗബാദിലെത്താം. കലയുടെയും സംസ്‌കാരത്തിന്റെയും അടയാളങ്ങള്‍ നിലനില്‍ക്കുന്ന സിറ്റി ഓഫ് ഗേറ്റ്‌സ് എന്നറിയപ്പെടുന്ന ഔറംഗബാദിലേക്കുള്ള യാത്ര ജീവിതകാലം മുഴുവന്‍ ഓര്‍മയില്‍ തങ്ങിനില്‍ക്കുന്നതായിരിക്കും എന്ന കാര്യത്തില്‍ സംശയമേതുമില്ല.

ഔറംഗബാദ് പ്രശസ്തമാക്കുന്നത്

ഔറംഗബാദ് കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ഔറംഗബാദ്

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം ഔറംഗബാദ്

  • റോഡ് മാര്‍ഗം
    ഔറംഗബാദിലേക്ക് റോഡ് മാര്‍ഗം യാത്ര സൗകര്യപ്രദമാണ്. മഹാരാഷ്ട്ര സര്‍ക്കാരിന്റെ നിരവധി വാഹനങ്ങളും പ്രൈവറ്റ് ബസ്സുകളും ഇവിടേക്ക് ലഭ്യമാണ്. മുംബൈയില്‍ നിന്നും അജന്ത, എല്ലോറ എന്നിവിടങ്ങളിലേക്ക് പോകുന്ന ലക്ഷുറി ബസ്സുകളുണ്ട്, 1100 രൂപ നിരക്കിന് ആളൊന്നിന് ഔറംഗബാദിലെത്താം.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    ഔറംഗബാദ് റെയില്‍വേസ്റ്റേഷന്‍ മെയിന്‍ റൂട്ടില്‍ വരുന്നതല്ല. 120 കിലോമീറ്റര്‍ അകലത്തിലുള്ള മന്‍മാഡ് ആണ് അടുത്ത പ്രധാന റെയില്‍വേസ്റ്റേഷന്‍. ഇവിടെനിനിന്നും ഔറംഗാബാദിലേക്ക് 900 രൂപയാകും ടാക്‌സിക്ക്. മുംബൈയില്‍നിന്നും പ്രതിദിനം തപോവന്‍, ദേവ്ഗിരി എക്‌സ്പ്രസ് എന്നിവയും ഹൈദരാബാദില്‍ നിന്നും അജന്ത, എസ് സി എം എം ആര്‍, പുനെയില്‍ നിന്നും പുനെ എക്‌സ്പ്രസ് എന്നിവയുമാണ് ഔറംഗബാദിലേക്കുള്ള പ്രധാന ട്രെയിനുകള്‍.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    ഔറംഗബാദ് അന്താരാഷ്ട്ര വിമാനത്താവളമാണ് അടുത്തുള്ള വിമാനത്താവളം. ചികല്‍ധാനയിലെ ഈ വിമാനത്താവളം 10 കിലോമീറ്റര്‍ ദൂരത്താണ്. എയര്‍ ഇന്ത്യ, ജെറ്റ് എയര്‍വേയ്‌സ്, കിംഗ്ഫിഷര്‍, ജെറ്റ്‌ലൈറ്റ് വിമാനങ്ങള്‍ ഇവിടേക്ക് സര്‍വ്വീസ് നടത്തുന്നു. പ്രധാനപ്പെട്ട രാജ്യങ്ങളില്‍നിന്നും ജയ്പൂര്‍, ജോധ്പൂര്‍, പൂനെ, മുംബൈ, ഡെല്‍ഹി എന്നിങ്ങനെയുള്ള ഇന്ത്യയിലെ പ്രമുഖ നഗരങ്ങളില്‍ നിന്നും ഇവിടേക്ക് വിമാനങ്ങളുണ്ട്.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat