Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഔറംഗബാദ് » കാലാവസ്ഥ

ഔറംഗബാദ് കാലാവസ്ഥ

വര്‍ഷം മുഴുവന്‍ മനോഹരമായ കാലാവസ്ഥയാണ് ഔറംഗബാദില്‍. എന്നാലും ശീതകാലമാണ് ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യം.

വേനല്‍ക്കാലം

മാര്‍ച്ച് മുതല്‍ മെയ് വരെയാണ് വേനല്‍ക്കാലം. വേനല്‍ക്കാലത്ത് കടുത്ത ചൂട് അനുഭവപ്പെടാറുണ്ട് ഇവിടെ. 37 ഡിഗ്രി സെല്‍ഷ്യസാണ് ഇക്കാലത്തെ കൂടിയ ചൂട്.  കുറഞ്ഞതാവട്ടെ 21 ഡിഗ്രി സെല്‍ഷ്യസും. ഇക്കാലത്ത് പൊതുവെ ഇവിടെ സഞ്ചാരികളെത്താറില്ല.

മഴക്കാലം

ജൂണ്‍ പകുതി മുതല്‍ സെപ്തംബര്‍ വരെയുള്ള കാലത്താണ് ഇവിടെ മഴപെയ്യുന്നത്. ശരാശരി മഴ ലഭിക്കുന്ന പ്രദേശമാണിത്. മഴയ്ക്ക് ശേഷമുള്ള കാലമാണ് ഇവിടം സന്ദര്‍ശിക്കാന്‍ അനുയോജ്യം. മനോഹരമായ പ്രകൃതിഭംഗി ആസ്വദിക്കുവാന്‍ പറ്റിയ സമയമാണിത്.

ശീതകാലം

ശീതകാലമാണ് ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യം. നവംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള ശൈത്യകാലത്താണ് ഔറംഗബാദിലേക്ക് ആളുകള്‍ കൂടുതലെത്തുന്നത്. 10 ഡിഗ്രി സെല്‍ഷ്യസാണ് ഇക്കാലത്തെ  കുറഞ്ഞ താപനില.