ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള സമയമാണ് അവന്തിപൂര്‍ സന്ദര്‍ശിക്കാന്‍ അനുയോജ്യം. ഈ മാസങ്ങളിലെത്തിയാല്‍ സന്ദര്‍ശകര്‍ക്ക് തണുത്തുറയുന്ന കാലാവസ്ഥയെ നേരിടേണ്ടി വരില്ല. അതുകൊണ്ടാണ് വേനലും മണ്‍സൂണും വരുന്ന സമയത്ത് സന്ദര്‍ശനത്തിന് തെരഞ്ഞെടുക്കാന്‍ അനുയോജ്യമായത്.
മാര്‍ച്ചില്‍ തുടങ്ങി ജൂണില്‍ അവസാനിക്കുന്ന അവന്തിപൂരിലെ വേനല്‍ അത്ര കഠിനമല്ലാത്തതാണ്. കൂടിയത് 22 ഡിഗ്രി താപനിലയും കുറഞ്ഞത് 12 ഡിഗ്രിയുമാണ് ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നത്. സന്ദര്‍ശനത്തിന് ഏറ്റവും അനുയോജ്യമായ സമയമാണിത്.
ജൂലൈയില്‍ തുടങ്ങി ഒക്ടോബറില്‍ അവസാനിക്കുന്ന മണ്‍സൂണ്‍ കാലമാണ് അവന്തിപൂരിലുള്ളത്. ഇക്കാലയളവില്‍ കൂടുതല്‍ വിനോദസഞ്ചാരികളും ഇവിടെയെത്താന്‍ കാരണം ഇക്കാലത്തെ മിതമായ കാലാവസ്ഥയാണ്.
നവംബറില്‍ തുടങ്ങുന്ന ശൈത്യം ഫെബ്രുവരി വരെ നീളുന്നു. ഈ മാസങ്ങളില്‍ ഇവിടെയത്തിയാല്‍ കഠിനമായ തണുപ്പാണ് അനുഭവപ്പെടുക. കൂടിയ താപനില പത്ത് ഡിഗ്രിയും കുറഞ്ഞാല്‍ പൂജ്യം ഡിഗ്രിയും വരെയെത്തുന്ന തണുപ്പാണ് ഇക്കാലത്ത്.