Search
 • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» അയോദ്ധ്യ

അയോദ്ധ്യ - ശ്രീരാമന്‍റെ കാല്‍പാടുകള്‍ പതിഞ്ഞ പുണ്യ സ്ഥലം

20

സരയൂ നദിയുടെ തീരത്ത്‌ സ്ഥിതി ചെയ്യുന്ന അയോദ്ധ്യ ഹിന്ദുക്കളുടെ ഒരു പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമാണ്‌. വിഷ്‌ണുവിന്റെ ഏഴാം അവതാരമായ ശ്രീരാമനുമായി അടുത്ത ബന്ധമാണ്‌ അയോദ്ധ്യയ്‌ക്കുള്ളത്‌. രാമന്‍ ജനിച്ച സൂര്യവംശത്തിന്റെ തലസ്ഥാനം പുരാതന നഗരമായ അയോദ്ധ്യയായിരുന്നെന്ന്‌ രാമായണം പറയുന്നു. രാമന്‍, പതിന്നാല്‌ വര്‍ഷം നീണ്ട അദ്ദേഹത്തിന്റെ വനവാസം, രാമന്റെ മടങ്ങിവരവ്‌ എന്നിവയാണ്‌ രാമായണത്തിലെ പ്രധാന ഇതിവൃത്തം. വനവാസം കഴിഞ്ഞ്‌ രാമന്‍ മടങ്ങിവന്നതിന്റെ ഓര്‍മ്മ പുതുക്കിയാണ്‌ ദീപാവലി ആഘോഷിക്കുന്നത്‌.

മതങ്ങളിലൂടെയുള്ള സഞ്ചാരം

ഹിന്ദുമതത്തിന്‌ പുറമെ ബുദ്ധമതം, ജൈനമതം, ഇസ്ലാമതം എന്നിവയ്‌ക്കും അയോദ്ധ്യയില്‍ വേരുകളുണ്ട്‌. ജൈനമതത്തിലെ ആദ്യ തീര്‍ത്ഥങ്കരനായ ഋഷഭദേവന്‍ ഉള്‍പ്പെടെ അഞ്ച്‌ തീര്‍ത്ഥങ്കരന്മാര്‍  ജനിച്ചത്‌ അയോദ്ധ്യയിലാണെന്ന്‌ വിശ്വസിക്കപ്പെടുന്നു.

1572ല്‍ മുഗള്‍ ചക്രവര്‍ത്തി ഇവിടെ ബാബ്‌റി മസ്‌ജിദ്‌ നിര്‍മ്മിച്ചു. രാമന്‍ ജനിച്ചതായി വിശ്വസിക്കപ്പെടുന്ന സ്ഥലത്തായിരുന്നു പള്ളി നിര്‍മ്മിച്ചത്‌. തുടര്‍ന്ന്‌ 1992ല്‍ ഒരു സംഘം ആളുകള്‍ ചേര്‍ന്ന്‌ പള്ളി പൊളിച്ചു. ഇതോടെ അയോദ്ധ്യ നിരവധി തീവ്രവാദി ആക്രമണങ്ങള്‍ക്കും ലഹളകള്‍ക്കും വേദിയായി.

അയോദ്ധ്യയിലും പരിസരങ്ങളിലുമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങള്‍

ഹിന്ദുക്കളുടെ ഏറ്റവും പ്രധാനപ്പെട്ട തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ്‌ അയോദ്ധ്യ. തീര്‍ത്ഥാടകര്‍ക്കായി നിരവധി കാഴ്‌ചകള്‍ അയോദ്ധ്യ ഒരുക്കിവച്ചിട്ടുണ്ട്‌. രാമന്റെ പുത്രനായ കുശന്‍ നിര്‍മ്മിച്ചതായി കരുതപ്പെടുന്ന നാഗേശ്വര്‍നാഥ്‌ ക്ഷേത്രം, ചക്രഹര്‍ജി വിഷ്‌ണു ക്ഷേത്രം, രാമായണത്തിന്‌ പുതിയ ഭാഷ്യം രചിച്ച തുളസിദാസിന്റെ സ്‌മരണയ്‌ക്കായി ഇന്ത്യാ ഗവണ്‍മെന്റ്‌ നിര്‍മ്മിച്ച തുളസി സ്‌മാരക്‌ ഭവന്‍, രാമജന്മ ഭൂമി എന്നിവ അവയില്‍ ചിലതാണ്‌. ബാബ്‌റി മസ്‌ജിദ്‌ നിലനിന്ന സ്ഥലമാണ്‌ ഇപ്പോള്‍ രാമജന്മ ഭൂമി എന്ന്‌ അറിയപ്പെടുന്നത്‌.

സ്വര്‍ണ്ണ കിരീടം ധരിച്ച രാമന്റെയും സീതയുടെയും മനോഹര ചിത്രങ്ങള്‍ കനക്‌ ഭവനില്‍ കാണാന്‍ കഴിയും. ഹനുമാന്‍ ഗര്‍ഹിയാണ്‌ മറ്റൊരു പ്രധാന കാഴ്‌ച. നാലുവശങ്ങളും അടച്ച കോട്ട പോലുള്ള ഒരു നിര്‍മ്മിതിയാണിത്‌. രാമന്റെ പിതാവായ ദശരഥനുമായി ബന്ധപ്പെട്ട ദശരഥ്‌ ഭവന്‍, രാമന്‍ അശ്വമേധയാഗം നടത്തിയ സ്ഥലമായി കരുതുന്ന ത്രേതാ കേ ഥാകൂര്‍ എന്നിവയും എടുത്തുപറയത്തക്ക കാഴ്‌ചകളാണ്‌.

രാമജന്മ ഭൂമി ക്ഷേത്രത്തിന്‌ സമീപമാണ്‌ സീതാ കീ രസോയി. വിവാഹശേഷം സീത രാമനു വേണ്ടി ആദ്യമായി ഭക്ഷണം പാകം ചെയ്‌തത്‌ ഇവിടെ വച്ചാണെന്നാണ്‌ വിശ്വാസം. സരയൂ നദിയിലെ കുളിക്ക ടവുകളായ രാം കീ പൈദിയും സന്ദര്‍ശിക്കാവുന്നതാണ്‌. ആദ്യകാലത്ത്‌ ബുദ്ധവിഹാരമായിരുന്ന മണി പര്‍ബത്‌ ആണ്‌ മറ്റൊരു പ്രധാന കാഴ്‌ച. ഇപ്പോള്‍ ഇതൊരു ഹിന്ദു ക്ഷേത്രമാണ്‌. ഇവിടെ നിന്നാല്‍ നഗരത്തിന്റെ മനോഹാരിത ആസ്വദിക്കാനാകും.

അയോദ്ധ്യ പ്രശസ്തമാക്കുന്നത്

അയോദ്ധ്യ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം അയോദ്ധ്യ

 • Jan
 • Feb
 • Mar
 • Apr
 • May
 • Jun
 • July
 • Aug
 • Sep
 • Oct
 • Nov
 • Dec

എങ്ങിനെ എത്തിച്ചേരാം അയോദ്ധ്യ

 • റോഡ് മാര്‍ഗം
  ലക്‌നൗ, അലഹബാദ്‌, വാരാണസി, ഗരഖ്‌പൂര്‍ തുടങ്ങിയ പ്രമുഖ നഗരങ്ങളില്‍ നിന്ന്‌ അയോദ്ധ്യയിലേക്ക്‌ ബസ്‌ സര്‍വ്വീസുകള്‍ ലഭ്യമാണ്‌. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബസുകളും സ്വകാര്യ ബസുകളും ഇവിടേക്ക്‌ സര്‍വ്വീസ്‌ നടത്തുന്നുണ്ട്‌. ഡല്‍ഹി പോലുള്ള നഗരങ്ങളില്‍ നിന്ന്‌ അയോദ്ധ്യയിലേക്ക്‌ ഡിലക്‌സ്‌ ബസ്സുകളും വോള്‍വോ ബസുകളും ലഭ്യമാണ്‌.
  ദിശകള്‍ തിരയാം
 • റെയില്‍ മാര്‍ഗം
  ഇന്ത്യയിലെ പ്രധാന നഗരങ്ങളായ ഡല്‍ഹി, കൊല്‍ക്കത്ത, ലക്‌നൗ, വാരാണസി, അലഹബാദ്‌ എന്നിവിടങ്ങളില്‍ നിന്നെല്ലാം അയോദ്ധ്യയിലേക്ക്‌ ട്രെയിന്‍ സര്‍വ്വീസുകളുണ്ട്‌. ജികെപി ദുര്‍ഗ്ഗ്‌ എക്‌സ്‌പ്രസ്സ്‌, ഡൂണ്‍ എസ്‌ക്‌പ്രസ്സ്‌, സരയൂ യമുനാ എക്‌സ്‌പ്രസ്സ്‌, കൈഫിയാത്ത്‌ എക്‌സ്‌പ്രസ്സ്‌, മരുധാര്‍ എക്‌സ്‌പ്രസ്സ്‌ എന്നിവ അയോദ്ധ്യ വഴി കടന്നുപോകുന്ന പ്രമുഖ ട്രെയിനുകളാണ്‌.
  ദിശകള്‍ തിരയാം
 • വിമാനമാര്‍ഗം
  150 കിലോമീറ്റര്‍ അകലെയുള്ള ലക്‌നൗ എയര്‍പോര്‍ട്ടാണ്‌ അയോദ്ധ്യയ്‌ക്ക്‌ ഏറ്റവും അടുത്തുള്ള വിമാനത്താവളം. ഇവിടെ നിന്ന്‌ ടാക്‌സിയിലോ ബസ്സിലോ അയോദ്ധ്യയിലെത്താം. അയോദ്ധ്യയ്‌ക്ക്‌ അടുത്തുള്ള മറ്റു വിമാനത്താവളങ്ങളാണ്‌ അമൗസി, വാരാണസി, കാണ്‍പൂര്‍ എന്നിവ. ഇവിടങ്ങളില്‍ നിന്ന്‌ ആഭ്യന്തര സര്‍വ്വീസുകള്‍ മാത്രമേയുള്ളൂ.
  ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
26 Jun,Sun
Return On
27 Jun,Mon
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
26 Jun,Sun
Check Out
27 Jun,Mon
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
26 Jun,Sun
Return On
27 Jun,Mon