Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ബദാമി » കാലാവസ്ഥ

ബദാമി കാലാവസ്ഥ

സെപ്റ്റംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള മാസങ്ങളാണ് ബദാമി സന്ദര്‍ശനത്തിന് ഏറ്റവും അനുയോജ്യം. ഇക്കാലത്ത് കാലാവസ്ഥ തെളിഞ്ഞതും മനോഹരവുമായിരിക്കും. ജൂലൈ - ആഗസ്ത് മാസങ്ങളും ചെറിയ ചെറിയ യാത്രകള്‍ക്ക് അനുയോജ്യമായ സമയമാണ്. എങ്കിലും ഇക്കാലത്ത് കനത്ത മഴ അനുഭവപ്പെടാന്‍ സാധ്യതയുണ്ട്.

വേനല്‍ക്കാലം

മാര്‍ച്ച് മുതല്‍ ജൂണ്‍വരെയാണ് ഇവിടത്തെ വേനല്‍. വേനലില്‍ ബദാമിയിലെത്തുകയെന്നത് അല്‍പം കഠിനം തന്നെയാണ്. ചിലപ്പോള്‍ ഈ സമയത്ത് അന്തരീക്ഷതാപം വല്ലാതെ ഉയരാറുണ്ട്. വേനല്‍ക്കാലത്ത് പ്രത്യേകിച്ച് ഏപ്രില്‍ മെയ് മാസങ്ങളില്‍ ബദാമി യാത്രയ്‌ക്കൊരുങ്ങാതിരിക്കുന്നതാണ് നല്ലത്.

മഴക്കാലം

ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയാണ് ബദാമിയില്‍ പൊതുവേ മഴയുണ്ടാകാറുള്ളത്. മണ്‍സൂണ്‍ കാലത്ത് അത്യാവശ്യം നല്ല മഴലഭിയ്ക്കുന്ന സ്ഥലമാണിത്. മഴക്കാലത്തും ബദാമി സുന്ദരമാണ്, പക്ഷേ നല്ല മഴയുള്ളപ്പോള്‍ ക്ഷേത്രങ്ങളും മറ്റും കാണാന്‍ പോകുന്നത് അത്ര സുഖകരമായ കാര്യമായിരിക്കില്ല.

ശീതകാലം

നവംബര്‍ മുതല്‍ ഫെബ്രുവരിവരെയാണ് ശീതകാലം. ഇക്കാലത്ത് ബദാമി കൂടുതല്‍ സുന്ദരമാകുന്നു, മനോഹരമായ കാലാവസ്ഥ കൂടിയാകുന്നതോടെ സഞ്ചാരികളുടെ തിരക്കേറുകയും ചെയ്യുന്നു. രാത്രിയില്‍ അല്‍പം തണുപ്പ് കൂടുമെങ്കിലും പകലത്തെ കാലാവസ്ഥ ആസ്വാദ്യകരമായിരിക്കും.