Search
 • Follow NativePlanet
Share

ബാഗ - ആഘോഷങ്ങൾക്ക് അതിരില്ല

19

ഗോവയിലെ തിരക്കേറിയ ബീച്ചുകളിലൊന്നാണ് ബാഗ. ഏറ്റവും മികച്ച കുടില്‍ഹോട്ടലുകള്‍ മുതല്‍ മികച്ച റെസ്‌റ്റോറന്റുകള്‍ വരെ, മികച്ച താമസസൗകര്യവും അംഗീകൃത ജര്‍മന്‍ ബേക്കറിയും എല്ലാം അടങ്ങിയതാണ് ബാഗ ബീച്ച്. സമാധാനവും ശാന്തിയും ആഗ്രഹിക്കുന്നവര്‍ക്കുള്ള കടല്‍ത്തീരമാണിത്. കലാന്‍ഗുട്ട് ബീച്ചിന്റെ ഭാഗമാണ് ബാഗ ബീച്ച്. ഗോവന്‍ -  പാശ്ചാത്യ സംസ്‌കാരങ്ങളുടെ സങ്കലനമാണ് ബാഗയിലെ രാത്രി.  സൂര്യസ്‌നാനത്തിനായി വിദേശികളടക്കം നിരവധി സഞ്ചാരികള്‍ എത്തിച്ചേരാറുണ്ട് മത്സ്യബന്ധന തീരം കൂടിയായ ബാഗ ബീച്ചില്‍.

സാഹസിക സ്‌പോര്‍ട്‌സ് ഇനങ്ങള്‍ക്കുള്ള ടിക്കറ്റുകളും മറ്റുമായി സഞ്ചാരികളെ സമീപിക്കുന്ന ഏജന്റുമാരുണ്ട് നിരവധി. വാട്ടര്‍ ബൈക്ക് റേസിനും പാരാസൈലിംഗിനും ബോട്ടിംഗിനും പ്രശസ്തമാണ് ബാഗ ബീച്ച്. ബീച്ചിന്റെ എന്‍ട്രന്‍സില്‍ തന്നെയാണ് പ്രശസ്തമായ കഫെ ബ്രിട്ടോസ്. ആല്‍ക്കഹോളും കോക്‌ടെയിലും കടല്‍വിഭവങ്ങളുമാണ് കഫെ ബ്രിട്ടോസിലെ പ്രത്യകത. ഗോവയിലെത്തുന്ന സഞ്ചാരികള്‍ക്ക് ഏറെ പ്രിയങ്കരമാണ് ഇവിടത്തെ ഗോവന്‍ ഫിഷ് കട്ടി റൈസ്.

ബാഗ ബീച്ചില്‍ കിട്ടുന്ന മനോഹരമായ ഡിന്നറും ബേക്കറി ഐറ്റംസും ഒപ്പം ചോക്കലേറ്റ് ബാഫര്‍ ബിസ്‌ക്കറ്റും നിരവധി യാത്രികരെ ആകര്‍ഷിക്കുന്നു. ബാഗ ബീച്ചിലെ കരോക്കെ രാത്രികള്‍ ഏറെ പ്രശസ്തമാണ്. സഞ്ചാരികള്‍ക്കായി ഒരുക്കിയിട്ടുള്ള മിക്കവാറും എല്ലാ കുടിലുകളും കരോക്കെ ആസ്വദിക്കാന്‍ പാകത്തിനുള്ളതാണ്. തുണിത്തരങ്ങളും മറ്റ് ആക്‌സസറികളും ഷോപ്പിംഗ് ചെയ്യുന്നവരുടെ എണ്ണവും ഇവിടെ കൂടുതലാണെങ്കിലും കടുത്ത വിളപേശലുകള്‍ പതിവില്ല.

ബാഗ ബീച്ചില്‍ നിന്നും നടക്കാവുന്ന ദൂരത്തിലാണ് മാമ്പോസ് ക്ലബ്ബ്. ഗോവയിലെ ഏറ്റവും പ്രശസ്തമായ നൈറ്റ് ക്ലബ്ബുകളിലൊന്നാണിത്. നടന്നുകാണാനായി നിരവധി കാര്യങ്ങളുള്ള ബീച്ചാണ് ബാഗ. സമീപത്തായി പഞ്ജിം, കണ്ടോലിം ബീച്ചുകളുമുണ്ട്. ഓട്ടോറിക്ഷയിലോ കാബിലോ ഇവിടങ്ങളിലെത്താം.

ബാഗ പ്രശസ്തമാക്കുന്നത്

ബാഗ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ബാഗ

 • Jan
 • Feb
 • Mar
 • Apr
 • May
 • Jun
 • July
 • Aug
 • Sep
 • Oct
 • Nov
 • Dec

എങ്ങിനെ എത്തിച്ചേരാം ബാഗ

 • റോഡ് മാര്‍ഗം
  റോഡ് മാര്‍ഗമാണ് യാത്രയെങ്കിലും ആശങ്കപ്പെടാനൊന്നുമില്ല. നിരവധി സര്‍ക്കാര്‍ വാഹനങ്ങളും പ്രൈവറ്റ് ബസ്സുകളും ഇവിടേക്ക് ലഭ്യമാണ്. മുംബൈയില്‍ നിന്നും പ്രശസ്തമായ മുംബൈ - ഗോവ ഹൈവേ അഥവാ നാഷണല്‍ ഹൈവേ 17 വഴി ഗോവയിലെത്താം. മുംബൈയില്‍ നിന്നും പൂനെ വഴിയുള്ള 8 ലേന്‍ എക്‌സ്പ്രസ് വേ വഴി സതാരയിലൂടെ ഗോവയിലെത്താം. സാവന്ത് വാഡിയില്‍ നിന്നും ഏതാനും കിലോമീറ്ററുകള്‍ മാത്രം യാത്ര ചെയ്താല്‍ ഗോവയിലെത്താം. മുംബൈ, പൂനെ മുതലായ മഹാരാഷ്ട്ര സിറ്റികളില്‍ നിന്നും ലോഫ്‌ളോര്‍ സെമി സ്ലീപ്പര്‍ ബസ്സ് യാത്രയാണ് ഗോവയിലേക്ക് ഏറ്റവും സൗകര്യം.
  ദിശകള്‍ തിരയാം
 • റെയില്‍ മാര്‍ഗം
  തെക്ക്, വടക്ക്, മധ്യ ഇന്ത്യന്‍ നഗരങ്ങളുമായി വളരെ അടുത്തുകിടക്കുന്ന കേന്ദ്രമാണ് ഗോവ. മുംബൈയില്‍ നിന്നും ഗോവയിലേക്ക് സഞ്ചാരപ്രദമായ നിരവധി ട്രെയിന്‍ സര്‍വ്വീസുകളുണ്ട്.
  ദിശകള്‍ തിരയാം
 • വിമാനമാര്‍ഗം
  തെക്കന്‍ ഗോവയിലെ ഡബോലിം വിമാനത്താവളമാണ് ഗോവയ്ക്ക് ഏറ്റവും അടുത്ത്. മുംബൈ, ഡല്‍ഹി എന്നിങ്ങനെയുള്ള ഇന്ത്യയിലെ പ്രമുഖ നഗരങ്ങളില്‍ നിന്നും ഇവിടേക്ക് നിരന്തരം വിമാനങ്ങളുണ്ട്. ഡബോലിം അന്താരാഷ്ട്ര വിമാനത്താവളമല്ല. അതിനാല്‍ പുറത്തുനിന്നുള്ള സഞ്ചാരികള്‍ക്ക് മുംബൈയാണ് സൗകര്യം.
  ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
29 May,Sun
Return On
30 May,Mon
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
29 May,Sun
Check Out
30 May,Mon
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
29 May,Sun
Return On
30 May,Mon