Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ബാന്ധവ്ഘര്‍ » കാലാവസ്ഥ

ബാന്ധവ്ഘര്‍ കാലാവസ്ഥ

ഒക്ടോബര്‍ മുതല്‍ തണുത്തതും പ്രസന്നവുമായ അന്തരീക്ഷമായിരിക്കും ബാന്ധവ്ഘറില്‍. മാര്‍ച്ച് വരെ ഈ അനുകൂല കാലാവസ്ഥ തുടരും. തടസ്സങ്ങളേതുമില്ലാതെ നാഷണല്‍ പാര്‍ക്കും മറ്റു സഞ്ചാരകേന്ദ്രങ്ങളും സന്ദര്‍ശിക്കാന്‍ ഏറ്റവും അഭികാമ്യമായ സമയവും ഇതുതന്നെയാണ്.

വേനല്‍ക്കാലം

മാര്‍ച്ചില്‍ തുടങ്ങി ജൂണ്‍ വരെയാണ് ബാന്ധവ്ഘറിലെ വേനല്‍കാലം. 40 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരുന്ന ഈ കാലയളവില്‍ ചൂടും വരള്‍ച്ചയും അസഹ്യമായിരിക്കും. ഏപ്രില്‍ പകുതിയോടെ ഉഷ്ണവാതവും അകമ്പടിയായുണ്ടാകും. ഇക്കാരണങ്ങളാല്‍ വേനല്‍കാലത്ത് ബാന്ധവ്ഘര്‍ സന്ദര്‍ശിക്കുന്നത് അത്ര ഉചിതമല്ല.

മഴക്കാലം

ചുട്ടുപൊള്ളുന്ന വേനലിന് അറുതിവരുത്തിക്കൊണ്ട് ജൂലൈയില്‍ മഴക്കാലത്തിന് ആരംഭമാവും. സെപ്തംബര്‍ വരെ മഴമേഘങ്ങളുടെ ദാക്ഷിണ്യം തുടരും. വിന്ധ്യാപര്‍വ്വത നിരയുടെ കരവലയത്തിലായതിനാല്‍ കനത്തമഴ ഇവിടെ വര്‍ഷിക്കാറുണ്ട്. നാഷണല്‍ പാര്‍ക്ക് മണ്‍സൂണില്‍ അടച്ചിടുമെന്നതിനാല്‍ ഈ സമയത്ത് ഇവിടം സന്ദര്‍ശിക്കുന്നത് കൊണ്ട് പ്രത്യേകിച്ച് പ്രയോജനമൊന്നും ഉണ്ടാവില്ല.

ശീതകാലം

മരങ്ങളുടെയും കാട്ടുചോലകളുടെയും ഹരിതഭംഗിയും ശീതളിമയും ഏറെ പ്രകടമാകുന്ന ബാന്ധവ്ഘറിലെ ശൈത്യകാലം ഒക്ടോബര്‍ - നവംബര്‍ മാസങ്ങളോടെ തുടങ്ങും. ശരിക്കും ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് ഇവിടത്തെ വിന്റര്‍. താപനില 30 ഡിഗ്രി സെല്‍ഷ്യസിന് താഴെ പ്രസന്നവും സുഖദായകവുമായ ഒരു കാലാവസ്ഥ ഈ സമയങ്ങളില്‍ സന്ദര്‍ശകര്‍ക്ക് പ്രതീക്ഷിക്കാം.