Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ബന്ദിപ്പൂര്‍ » കാലാവസ്ഥ

ബന്ദിപ്പൂര്‍ കാലാവസ്ഥ

The period between October and May is best to spot animals, roaming freely around the Bandipur National Park. The period between June and September is considered best with respect to weather, but tourists need to be cautious of heavy rains.

വേനല്‍ക്കാലം

മാര്‍ച്ച് മുതല്‍ മെയ് വരെയാണ് ഇവിടത്തെ വേനല്‍. അത്യാവശ്യം നല്ലചൂടാണ് ഇക്കാലത്ത് അനുഭവപ്പെടാറുള്ളത്. പകല്‍സമയങ്ങളില്‍ അന്തരീക്ഷതാപം 35 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാറുണ്ട്.

മഴക്കാലം

ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയാണ് ഇവിടത്തെ മണ്‍സൂണ്‍ കാലം. കാടായതുകൊണ്ടുതന്നെ മഴയെക്കുറിച്ച് പ്രത്യേകം പറയേണ്ടതില്ലല്ലോ. നല്ല ശക്തമായ മഴപെയ്യും. മഴക്കാലത്ത് ബന്ദിപ്പൂര്‍ കാട്ടില്‍ സഫാരിയൊന്നും സാധ്യമല്ല, മഴയില്‍ കാട് സുന്ദരമായിരിക്കുമെങ്കിലും യാത്ര ദുഷ്‌കരമായിരിക്കും.

ശീതകാലം

നവംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് ശീതകാലം, ഈ സമയത്ത് ബന്ദിപ്പൂര്‍ പ്രസന്നമായിരിക്കും. ചൂടും തണുപ്പും മിതമായിരിക്കുന്ന ഇക്കാലംതന്നെയാണ് ബന്ദിപ്പൂര്‍ സന്ദര്‍ശനത്തിന് അനുയോജ്യം. ഈ സമയത്താണ് ബന്ദിപ്പൂര്‍ സഫാരിയ്ക്കായി ആളുകള്‍ കൂടുതലായും എത്തുന്നത്.