Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ബന്‍സ്വര » കാലാവസ്ഥ

ബന്‍സ്വര കാലാവസ്ഥ

വേനല്‍ക്കാലം

മാര്‍ച്ച് മുതല്‍ മെയ് വരെ നീളുന്ന വേനല്‍ക്കാലത്ത് ബന്‍സ്വരയില്‍ കടുത്ത ചൂട് അനുഭവപ്പെടാറുണ്ട്. ഇക്കാലത്തെ താപനില 27 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 43 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാറുണ്ട്. മെയ് മാസത്തിലാണ് ചൂട് കൂടുതല്‍ അനുഭവപ്പെടുന്നത്. വേനല്‍ക്കാലത്ത് ബന്‍സ്വര യാത്ര പ്ലാന്‍ ചെയ്യാതിരിയ്ക്കുന്നതാണ് നല്ലത്.

മഴക്കാലം

ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ നീളുന്ന മഴക്കാലത്ത് ബന്‍സ്വരയില്‍ അത്യാവശ്യം നല്ല മഴലഭിയ്ക്കാറുണ്ട്. ജൂലൈയിലാണ് കനത്ത മഴയുണ്ടാകുന്നത്. മഴപ്രശ്‌നമല്ലെന്ന് കരുതി യാത്രചെയ്യുന്നവര്‍ക്ക് ഇക്കാലം തിരഞ്ഞെടുക്കാം. കടുത്ത വേനല്‍ കഴിഞ്ഞ് മഴപെയ്തുകഴിയുമ്പോഴുള്ള ബന്‍സ്വരയുടെ കാഴ്ചമനോഹരമാണ്.

ശീതകാലം

ബന്‍സ്വര സന്ദര്‍ശിയ്ക്കാന്‍ ഏറ്റവും അനുയോജ്യമായത് ശീതകാലമാണ്. നവംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് ശീതകാലം നീളുന്നത്. ഇക്കാലത്ത് 10 ഡിഗ്രി സെല്‍ഷ്യസിനും 26 ഡിഗ്രി സെല്‍ഷ്യസിനുമിടയിലാണ് അന്തരീക്ഷതാപം അനുഭവപ്പെടാറുള്ളച്. ഡിസംബറും ജനുവരിയുമാണ് തണുപ്പ് കൂടുതലുണ്ടാകുന്ന മാസങ്ങള്‍. ഓഗസ്റ്റ് മുതല്‍ മാര്‍ച്ച് വരെയുള്ള മാസങ്ങളില്‍ ബന്‍സ്വര സന്ദര്‍ശിയ്ക്കുന്നതാവും നല്ലത്.