Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ബാരന്‍ » കാലാവസ്ഥ

ബാരന്‍ കാലാവസ്ഥ

രാജസ്ഥാനിലെ മറ്റുസ്ഥലങ്ങളിലെപോലെതന്നെ വരണ്ട കാലാവസ്ഥയാണ് ബാരനിലും അനുഭവപ്പെടുന്നത് വേനല്‍ക്കാലത്ത് കടുത്തചൂടും തണുപ്പുകാലത്ത് നല്ല തണുപ്പുമാണ് അനുഭവപ്പെടുന്നത്.

വേനല്‍ക്കാലം

മാര്‍ച്ച് മുതല്‍ ജൂണ്‍ വരെ നീളുന്നതാണ് ഇവിടുത്തെ വേനല്‍. ഈ സമയത്ത് ബാരനില്‍ യാത്രചെയ്യുകയെന്നത് വിഷമകരമാണ്, അസഹനീയമായ ചൂടാണ് അനുഭവപ്പെടുക. 20 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 45 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് അന്തരീക്ഷതാപം അനുഭവപ്പെടാറുള്ളത്. ഇക്കാലത്ത് ബാരന്‍ യാത്ര പ്ലാന്‍ ചെയ്യാതിരിക്കുന്നതാകും നല്ലത്.

മഴക്കാലം

ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയാണ് ഇവിടുത്തെ മഴക്കാലം. കടുത്ത വേനലിന് അറുതിവരുത്തിക്കൊണ്ട് പെയ്യുന്ന ആദ്യമഴയില്‍ത്തന്നെ ബാരനില്‍ തണുപ്പുവരും. അധികം കനത്തമഴ ഇവിടെയുണ്ടാകാറില്ല. മഴയിഷ്ടപ്പെടുന്നവര്‍ക്ക് ഈ സമയത്ത് ബാരനിലേയ്ക്ക് യാത്രചെയ്യാം.

ശീതകാലം

ഒക്ടോബര്‍ മുതല്‍ ഫെബ്രുവരിവരെയാണ് ഇവിടുത്തെ ശീതകാലം, ഈ സമയത്ത് അന്തരീക്ഷതാപം 25 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍പ്പോകാറില്ല. ബാരന്‍ സന്ദര്‍ശനത്തിന് ഏറ്റവും പറ്റിയ സമയം ഇതാണ്. ശീതകാലത്താണ് യാത്രയെങ്കില്‍ തണുപ്പിനെച്ചെറുക്കാനുള്ള വസ്ത്രങ്ങളും മറ്റും തീര്‍ച്ചയായും കയ്യില്‍ക്കരുതണം.