Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ബാര്‍മേര്‍ » കാലാവസ്ഥ

ബാര്‍മേര്‍ കാലാവസ്ഥ

ബാര്‍മെരില്‍ വര്ഷം മുഴുവന്‍ തരിശുഭൂമിയിലെ വരണ്ട  കാലാവസ്ഥയാണ് അതായത് വേനല്‍ക്കാലത്ത് അത്യുഷ്ണവും , മഴക്കാലത്ത് വരള്‍ച്ചയും തണുപ്പുകാലത്ത് സാമാന്യം  തണുപ്പും ആണ് അനുഭവപെടുക. ഒക്ടോബര്‍ മുതല്‍ മാര്‍ച്ച്  കാലമാണ് ബാര്‍മേര്‍  സന്ദര്‍ശിക്കാന്‍ പറ്റിയ സമയം.ചൂട് കാലം കഴിഞ്ഞു ഒക്ടോബര്‍ വരെയുള്ള സമയം വളരെ ആഹ്ലാദകരമായ കാലാവസ്ഥയാണ് .സഞ്ചാരികള്‍ പ്രദേശത്തേക്ക് എത്തുന്ന കാലം. മാര്‍ച്ചില്‍ ആഘോഷിക്കപ്പെടുന്ന ഉത്സവങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാനും ധാരാളം സഞ്ചാരികള്‍ എത്താറുണ്ട്.

വേനല്‍ക്കാലം

ബാര്‍മേറിലെ വേനല്‍ക്കാലം മാര്‍ച്ച് മുതല്‍ മേയ്  വരെയാണ്.  ഉയര്‍ന്ന താപനില 46 ഡിഗ്രീ സെല്‍ഷ്യസ് വരെ എത്താം. കുറഞ്ഞത്‌ 23 ഡിഗ്രീ സെല്‍ഷ്യസ്.

മഴക്കാലം

ജൂണ്‍  മുതല്‍ സെപ്തംബര്‍ വരെയാണ് മഴക്കാലം വളരെ കുറച്ചു മഴയെ പ്രദേശത്ത് ലഭിക്കാറുള്ളൂ; അതിനാല്‍ വരണ്ട കാലാവസ്ഥയായിരിക്കും മഴക്കാലത്തും.ന്യൂന മര്‍ദ്ദം കാരണം അപൂര്‍വ്വം ചില വര്‍ഷങ്ങളില്‍ പ്രദേശത്ത് അസാധാരണമായി  മഴ ലഭിച്ചിട്ടുണ്ട്. കുറഞ്ഞ തോതില്‍ മഴ ലഭിക്കുന്ന ബാര്‍മേര്‍  വരള്‍ച്ച ബാധിത പ്രദേശമായാണ് കണക്കാക്കപ്പെടുന്നത്.

ശീതകാലം

നവംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് ബാര്‍മേറിലെ ശൈത്യകാലം . രാജസ്ഥാനിലെ മറ്റു പ്രദേശങ്ങളിലെ പോലെ അതി ശൈത്യം ഇവിടെ അനുഭവപ്പെടാറില്ല. താപനില കുറഞ്ഞത്‌ 10ഡിഗ്രീ സെല്‍ഷ്യസും കൂടിയത് 36 ഡിഗ്രീ സെല്‍ഷ്യസും ആയിരിക്കും. ജനുവരിയിലാണ് ഏറ്റവും തണുപ്പ് അനുഭവപ്പെടുക.