സമുദ്രനിരപ്പില്‍ നിന്നും 3650 മീറ്റര്‍ ഉയരത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ബരോഗിലെത്തുന്ന സഞ്ചാരികളെ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുന്ന സ്ഥലമാണിത്. പൈന്‍ മരങ്ങള്‍ നിറഞ്ഞസ്ഥലമാണിത്. ചൂര്‍ ചാന്ദ്‌നിയെന്ന വാക്കിന്റെ അര്‍ത്ഥം നിലാവെന്നാണ്. ചൂര്‍ധര്‍ മലനിരകളിലെ ഗിരിശിഖരമാണ് ചൂര്‍ ചാന്ദ്‌നി പീക്ക്. രാത്രികളില്‍ ഈ ഗിരിശിഖരത്തില്‍ നിലാവ് വീഴുന്ന കാഴ്ച വെള്ളിവളങ്ങള്‍ താഴേയ്ക്ക് ചുഴറ്റിവീഴുകയാണെന്ന തോന്നലുണ്ടാക്കുന്നു. മനോഹരമാണ് നിലാവിലുള്ള ചൂര്‍ ചാന്ദ്‌നിയുടെ കാഴ്ച.
ഇതിന് മുകളില്‍ നിന്നാല്‍ സത്‌ലജ് നദിയുടെയും മനോഹരമായ താഴ് വാരങ്ങളുടെയും കാഴ്ചകള്‍ കാണാം. കൂടാതെ ബദരിനാഥ്, ചക്രത പീക്, ഷിംല എന്നീ സ്ഥലങ്ങളില്‍ ഇതിന് മുകളില്‍ നിന്നാല്‍ കാണാവുന്നതാണ്. 15-40 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ട്രക്കിങ് റൂട്ടാണ് പീക്കിലേയ്ക്കുള്ളത്. റോക്ക് ക്ലൈമ്പിങ്ങിന് പറ്റിയ സ്ഥലം കൂടിയാണിത്.



Click it and Unblock the Notifications