ഗ്രാമത്തിലെ മലതുരന്ന് തുരങ്കം നിര്‍മ്മിയ്ക്കാന്‍ നിയോഗിക്കപ്പെട്ട എന്‍ജിനീയറായിരുന്ന ബരോഗിന്റെ ശവകുടീരമാണ് ഇവിടെയുള്ളത്. ബരോഗിന്റെ പേരാണ് ഈ ഗ്രാമത്തിന് ലഭിച്ചിരിക്കുന്നത്. തുരങ്കം പണി വേഗത്തില്‍ തീര്‍ക്കാനായി ജോലിക്കാരോട് മലയുടെ രണ്ടുവശത്തുനിന്നും തുരന്നുതുടങ്ങാന്‍ ബരോഗ് ആവശ്യപ്പെട്ടു.
പക്ഷേ അവസാനം കണക്കുകൂട്ടല്‍ പിഴയ്ക്കുകയും തുരങ്കം കൂട്ടിച്ചേര്‍ക്കാന്‍ പറ്റാതാവുകയും ചെയ്തു. ഇതിനെത്തുടര്‍ന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ ബരോഗിനോട് പിഴയൊടുക്കാന്‍ ആവശ്യപ്പെട്ടു, ഇതില്‍ മനംനൊന്ത് ബരോഗ് ആത്മഹത്യ ചെയ്യുകയായിരുന്നു. അദ്ദേഹത്തിന്റെ മൃതദേഹം സംസ്‌കരിച്ച സ്ഥലമാണിത്. അദ്ദേഹത്തിന്റെ പദ്ധതി വിജയകരമായിരുന്നെങ്കില്‍ ഈ തുരങ്കം ലോകത്തിലെ തന്നെ ഏറ്റവും ദൈര്‍ഘ്യമേറിയതായി മാറുമായിരുന്നു. പ്രകൃതിരമണീയമാണ് ഈ സ്ഥലം. മനോഹരമായ ഒരു പൂന്തോട്ടമുണ്ട് ഇവിടെ, ബരോഗിലെത്തുന്നവരെല്ലാം ഇവിടം സന്ദര്‍ശിയ്ക്കാറുണ്ട്.



Click it and Unblock the Notifications