ചണ്ഡിഗഡ്, ഷിംല വിമാനത്താവളങ്ങളാണ് ബരോഗിന് അടുത്തുള്ളവ. ചണ്ഡിഗഡ് വിമാനത്താവളത്തിലേയ്ക്ക് 65 കിലോമീറ്ററാണ് ദൂരം. ഇന്ത്യയിലെ പ്രമുഖ നഗരങ്ങളില്‍ നിന്നെല്ലാം ഇങ്ങോട്ട് വിമാനസര്‍വ്വീസുകളുണ്ട്. ഷിംല വിമാനത്താവളത്തിലേയ്ക്ക് 73 കിലോമീറ്റര്‍ ദൂരമുണ്ട്. ദില്ലി, കുളു എന്നീ സ്ഥലങ്ങളില്‍ നിന്നും ഇവിടേയ്ക്ക് വിമാനസര്‍വ്വീസുകളുണ്ട്. രണ്ട് വിമാനത്താവളങ്ങളില്‍ നിന്നും ടാക്‌സിയിലോ ബസിലോ ബരോഗിലെത്താം. ദില്ലി വിമാനത്താവളമാണ് ബരോഗിന് അടുത്തുള്ള അന്താരാഷ്ട്ര വിമാനത്താവളം.