Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ബരോഗ് » കാലാവസ്ഥ

ബരോഗ് കാലാവസ്ഥ

ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലമാണ് ബരോഗ് സന്ദര്‍ശനത്തിന് ഏറ്റവും അനുയോജ്യം.

വേനല്‍ക്കാലം

ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയാണ് വേനല്‍ക്കാലം. ഇക്കാലത്ത് ഇവിടെ കടുത്ത ചൂടൊന്നും അനുഭവപ്പെടാറില്ല. കൂടിയതാപനില 23 ഡിഗ്രി സെല്‍ഷ്യസില്‍ അപ്പുറം പോകാറില്ല. വേനല്‍ക്കാലത്ത് ബരോഗിലേയ്ക്കുള്ള യാത്ര പ്ലാന്‍ ചെയ്യാം.

മഴക്കാലം

ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയാണ് മഴക്കാലം. കനത്തമഴ പെയ്യാത്ത സ്ഥലമാണിത്. ഇക്കാലത്തും ബരോഗ് സന്ദര്‍ശനം നടത്താവുന്നതാണ്.

ശീതകാലം

ഒക്ടോബര്‍ മുതല്‍ ജനുവരിവരെയാണ് ശീതാലം. ഇക്കാലത്ത് ഇവിടെ നല്ല തണുപ്പ് അനുഭവപ്പെടാറുണ്ട്, ഇടയ്ക്ക് മഞ്ഞുവീഴ്ചയും ഉണ്ടാകാറുണ്ട്. ഈ സമയത്ത് താപനില 5 ഡിഗ്രി സെല്‍ഷ്യസ് വരെ താഴാറുണ്ട്, കൂടിയ താപനില 15 ഡിഗ്രി സെല്‍ഷ്യസാണ് പലപ്പോഴും ഉണ്ടാകാറുള്ളത്.