Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ബതിന്ദ » കാലാവസ്ഥ

ബതിന്ദ കാലാവസ്ഥ

പൊയ്കകളുടെ നഗരമായ ബതിന്ദ സന്ദര്‍ശിക്കാന്‍ ഏറ്റവും ഉചിതമായ സമയം ഒക്ടോബറിനും മാര്‍ച്ചിനുമിടയിലെ സമയമാണ്. ഈ സമയത്ത് കാലാവസ്ഥ പ്രസന്നമായ്യതിനാല്‍ കാഴ്ചകള്‍ കാണാനും വിനോദങ്ങളില്‍ മുഴുകാനും ഏറെ സൌകര്യപ്രദമാണ്.

വേനല്‍ക്കാലം

(മാര്‍ച്ച് മുതല്‍ ജൂണ്‍ വരെ) രാജസ്ഥാന്‍ മരുഭൂമിയുടെ സമീപപ്രദേശമായതിനാല്‍ കടുത്ത ചൂടാണ് ബതിന്ദയിലെ വേനലിന്. ഈ സമയത്ത് ഇവിടെ രേഖപ്പെടുത്തിയിട്ടുള്ള താപനില 47 ഡിഗ്രി സെല്‍ഷ്യസാണ്. പൊടിക്കാറ്റിനും ഈ സമയത്ത് ബതിന്ദ വേദിയാകും

മഴക്കാലം

(ജൂലൈ മുതല്‍ സെപ്തംബര്‍ വരെ) ജൂലൈ മുതല്‍ സെപ്തംബര്‍ വരെയുള്ള മഴക്കാലത്ത് ബതിന്ദയില്‍ ശരാശരി വര്‍ഷപാതം 20 മില്ലിമീറ്റര്‍ മുതല്‍ 40 മില്ലിമീറ്റര്‍ വരെയാണ്. സെപ്തംബര്‍ പകുതിയോടെ മണ്‍സൂണ്‍ പിന്‍വാങ്ങും. ശൈത്യകാലത്തിന്റെ വരവ് അറിയിച്ചുകൊണ്ട് താപനില താഴാന്‍ തുടങ്ങും.

ശീതകാലം

(നവംബര്‍ മുതല്‍ ഫെബ്രുവരി വരെ) നവംബറില്‍ തുടങ്ങി ഫെബ്രുവരി വരെ നീളുന്ന ബതിന്ദയിലെ ശൈത്യകാലത്ത് രേഖപ്പെടുത്തിയിട്ടുള്ള കൂടിയ താപനിലയും കുറഞ്ഞ താപനിലയും യഥാക്രമം 26 ഡിഗ്രി സെല്‍ഷ്യസും 0 ഡിഗ്രി സെല്‍ഷ്യസുമാണ്.