ശൈത്യകാലത്ത് മനോഹരമായ കാലാവസ്ഥയാണ് കാസര്‍കോട്. മനോഹരമായ പ്രകതിദൃശ്യങ്ങളാസ്വദിച്ച് സ്ഥലങ്ങള്‍ ചുറ്റിനടന്നുകാണാനായി നിരവധി പേരാണ് ഇക്കാലത്ത് ഇവിടെ എത്തിച്ചേരുന്നത്. സെപ്റ്റംബര്‍ ഒക്ടോബര്‍ മാസങ്ങളിലും ഇവിടെ ധാരാളം സഞ്ചാരികളെത്തുന്നു.
മാര്‍ച്ച് മുതല്‍ മെയ് അവസാനം വരെയാണ് വേനല്‍ക്കാലം. വേനല്‍ക്കാലത്ത് കടുത്ത ചൂട് അനുഭവപ്പെടാറുണ്ട് 36 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് ഉയരുന്നു. മെയ് മാസമാണ് ഏറ്റവും ചൂട് കൂടിയ മാസം. ഇക്കാലത്ത് ബേക്കല്‍ യാത്ര അഭികാമ്യമല്ല.
ജൂണ്‍ മുതല്‍ ആഗസ്ത് വരെയുള്ള കാലത്താണ് ഇവിടെ മഴപെയ്യുന്നത്. കനത്ത മഴ ലഭിക്കുന്ന പ്രദേശമാണിത്. താരതമ്യേന കനത്ത മഴ ലഭിക്കുന്ന പ്രദേശമാണ് ബേക്കല്‍. ഒക്ടോബര്‍ മാസങ്ങളിലും ഇവിടെ മഴ ലഭിക്കാറുണ്ട്.
ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള മാസങ്ങളിലാണ് ബേക്കലില്‍ ശീതകാലം. മനോഹരമായ കാലാവസ്ഥയാണ് ശീതകാലത്ത് ഇവിടെ. ശൈത്യകാലത്താണ് ബേക്കല്‍ യാത്രയ്ക്ക് പറ്റിയ സമയം എന്നുവേണമെങ്കില്‍ പറയാം. 20 ഡിഗ്രി സെല്‍ഷ്യസാണ് ഇക്കാലത്തെ ശരാശരി താപനില.