ശൈത്യകാലമാണ് ബെര്‍ഹാംപൂര്‍ സന്ദര്‍ശിക്കാന്‍ അനുയോജ്യമായ കാലയളവ്. കാലാവസ്ഥ തണുപ്പുള്ളതും തെളിഞ്ഞതമായിരിക്കും. ശൈത്യകാലത്തെ ഈര്‍പ്പം കുറവായിരിക്കുന്നതിനാല്‍ യാത്രക്ക് അനുകൂലമായ കാലാവസ്ഥയായിരിക്കും. ഒക്‌ടോബറിനും നവംബറിനും ഇടയ്‌ക്കായി വരുന്ന ദസറ ആഘോഷ വേളകളും ബെര്‍ഹാംപൂര്‍ സന്ദര്‍ശനത്തിന് അനുയോജ്യമായ കാലയളവാണ്.
ബെര്‍ഹാംപൂരില്‍ വേനല്‍ക്കാലം മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയാണ്. ഇക്കാലയളവില്‍ താപനില 32 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 45 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാറുണ്ട്. വേനല്‍ക്കാലം സന്ദര്‍ശനത്തിന് അനുയോജ്യമല്ല.
ബെര്‍ഹാംപൂരില്‍ വര്‍ഷകാലത്ത് കനത്ത മഴ അനുഭവപ്പെടാറുണ്ട്. റോഡുകളില്‍ വെള്ളം നിറയാന്‍ സാധ്യത ഉള്ളതിനാല്‍ ഇക്കാലയളവ് സന്ദര്‍ശനത്തിന് അനുയോജ്യമല്ല.
നവംബര്‍ മുതല്‍ ഫെബ്രുവരി പകുതി വരെയാണ് ബെര്‍ഹാംപൂരിലെ ശൈത്യകാലം. ഇക്കാലയളവിലെ ഉയര്‍ന്ന താപനില 20 ഡിഗ്രി സെല്‍ഷ്യസും താഴ്‌ന്ന താപനില 11 ഡിഗ്രി സെല്‍ഷ്യസുമാണ്. ശൈത്യകാലം സന്ദര്‍ശനത്തിന് അനുയോജ്യമാണ്.