Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഭദ്രാചലം » കാലാവസ്ഥ

ഭദ്രാചലം കാലാവസ്ഥ

താപനില ഏറ്റവും കുറവ് അനുഭവപ്പെടുന്ന ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള സമയമാണ് ഭദ്രാചലം സന്ദര്‍ശിക്കാന്‍ ഏറ്റവും അഭികാമ്യം. സൂര്യരശ്മികള്‍ക്ക് ചൂടുണ്ടെങ്കിലും മദ്ധ്യാഹ്നങ്ങള്‍ അസഹനീയമല്ല. സായന്തനങ്ങളിലെ ഇളം കുളിര്‍ക്കാറ്റ് യാത്ര ചെയ്യാനും കാഴ്ചകള്‍ കാണാനും സഞ്ചാരികള്‍ക്ക് സുഖപ്രദമായിരിക്കും. വിന്‍റര്‍ സീസണില്‍ ഭദ്രാചലം സന്ദര്‍ശിക്കാനാണ് ടൂറിസ്റ്റുകളേറെയും ഇഷ്ടപ്പെടുന്നത്.

വേനല്‍ക്കാലം

ഫെബ്രുവരി അവസാനത്തോടെ ആരംഭിക്കുന്ന ഭദ്രാചലിലെ വേനല്‍ മെയ് അവസാനം വരെ നീണ്ടുനില്‍ക്കും. തീക്ഷ്ണമായ ചൂടനുഭവപ്പെടുന്ന വേനല്‍ കാലങ്ങളില്‍ ഇവിടത്തെ താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെ ആവാറുണ്ട്. വേനലിലെ ചുട്ടുപൊള്ളുന്ന ചൂട് യാത്രികര്‍ക്ക് സഞ്ചരിക്കാനും കാഴ്ചകള്‍ കാണാനും അസൌകര്യമാകും.

മഴക്കാലം

ജൂണിനും സെപ്തംബറിനുമിടയിലാണ് ഭദ്രാചലത്തിലെ മഴക്കാലം. മിതമായും ചിലപ്പോള്‍ ശക്തമായും പെയ്യുന്ന വര്‍ഷപാതങ്ങളാല്‍ സജീവമാണ് മണ്‍സൂണ്‍. ഒക്ടോബര്‍ മാസത്തില്‍ ലഘുവായും പെയ്തേക്കാം. മഴക്കാലത്ത് താപനില 32 ഡിഗ്രി സെല്‍ഷ്യസ് വരെ അല്‍പം കുറയും. ഭദ്രാചലം സന്ദര്‍ശിക്കാന്‍ മഴക്കാലവും ഉചിതമല്ല.

ശീതകാലം

ഭദ്രാചലത്തിലെ ശൈത്യകാലം നവംബര്‍ അവസാനത്തോടെ തുടങ്ങും. ഫെബ്റുവരി പകുതിവരെ ഇത് തുടരും. താപനില 27 ഡിഗ്രി സെല്‍ഷ്യസ് വരെ കുറഞ്ഞ് സുഖകരമായ ഒരു കാലാവസ്ഥ ഭദ്രാചലത്തില്‍ ഇക്കാലത്ത് അനുഭവപ്പെടും. എന്നിരുന്നാലും കോച്ചുന്ന തണുപ്പ് ജനുവരിയില്‍ പോലും ഇവിടെ പ്രതീക്ഷിക്കാനില്ല. സായാഹ്നങ്ങള്‍ സുഖദായകമാണെങ്കിലും ഉച്ചയ്ക്ക് ശേഷമുള്ള ഇടവേള അല്‍പം ചൂടുള്ളതായിരിക്കും. രാത്രിയിലെ ഇളം തണുപ്പില്‍ ഒരു ഷാളോ ജാക്കറ്റോ ചിലപ്പോള്‍ വേണ്ടിവന്നേക്കാം.