Search
 • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ഭാഗല്‍പൂര്‍

ഭാഗല്‍പൂര്‍ - ഇന്ത്യയിലെ സില്‍ക്കിന്‍റെ സ്വര്‍ഗ്ഗം

20

ഇന്ത്യയുടെ സില്‍ക്ക് നഗരമായ ഭാഗല്‍പൂര്‍ ബീഹാര്‍ സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്. മികച്ച ഗുണമേന്മയുള്ള സില്‍ക്ക് ഉത്പാദനത്തില്‍ പ്രശസ്തമാണ് ഇവിടം. മികച്ച സില്‍ക്ക് ഉത്പാദന സൗകര്യങ്ങളുള്ള ബീഹാര്‍ സംസ്ഥാനത്തെ ഈ നഗരം ഏഴാം നൂറ്റാണ്ടുമുതല്‍ ചരിത്രത്തില്‍ വ്യതിരിക്തമായ മുദ്ര പതിപ്പിച്ച സ്ഥലമാണ്.

ഒരിക്കല്‍ തുറമുഖമായിരുന്ന ഇവിടെ നടത്തിയ പര്യവേഷണങ്ങളില്‍ പഴയകാലത്തെ ബോട്ടുകളും, നാണയങ്ങളും ഇവിടെ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ഇവ മധ്യേഷ്യയില്‍ നിന്നും, കിഴക്കന്‍ ഏഷ്യയില്‍ നിന്നും എത്തിയവയാണെന്ന് കരുതപ്പെടുന്നു. ഇന്ത്യന്‍ സംസ്കാരത്തിന്‍റെ ഭാഗമായ വര്‍ണ്ണാഭമായ ആഘോഷങ്ങള്‍ ഭാഗല്‍പൂരിലും സജീവമാണ്. മുഹറവും ഇവിടെ വലിയ തോതില്‍ ആഘോഷിക്കപ്പെടുന്നു.

ഭഗദാത്പുരം എന്ന വാക്കില്‍ നിന്നാണ് ഭാഗല്‍പൂര്‍ എന്ന പേര് ഉരുത്തിരിഞ്ഞ് വന്നത്. ഇതിനര്‍ത്ഥം 'നല്ല ഭാഗ്യം' എന്നാണ്. ഗംഗാജല്‍, റെയിന്‍കോട്ട്, ഗാംഗ്സ് ഓഫ് വാസെയ്പൂര്‍ 2 തുടങ്ങിയ ബോളിവുഡ് ചിത്രങ്ങള്‍ ഈ പ്രദേശത്ത് ചിത്രീകരിച്ചവയാണ്. ഗംഗാനദിക്ക് സമാന്തരമായാണ് എന്‍.എച്ച് 80 ഇതിലേ കടന്ന് പോകുന്നത്. ഭാഗല്‍പൂരിനെ പാറ്റ്നയുമായി ബന്ധിപ്പിക്കുന്നത് ഈ റോഡാണ്. വെള്ളി നിറമാര്‍ന്ന നദീതീരം കണ്ടല്‍ക്കാടുകളാല്‍ സമൃദ്ധമാണ്. പാതയോരങ്ങളില്‍ ലിച്ചി മരങ്ങളും, വിശാലമായ ചോളപ്പാടങ്ങളും പരന്ന് കിടക്കുന്നു. നദിയോരങ്ങളില്‍ പുകക്കുഴലുകള്‍ തലയുയര്‍ത്തി നില്‍ക്കുന്ന ഒട്ടേറെ ഇഷ്ടികനിര്‍മ്മാണ കേന്ദ്രങ്ങള്‍ കാണാം.

ഭാഗല്‍ പൂരിലെ സന്ദര്‍ശന കേന്ദ്രങ്ങള്‍

നിരവധി സന്ദര്‍ശന കേന്ദ്രങ്ങള്‍ ഭാഗല്‍പൂരിലുണ്ട്. ലജ്പത് പാര്‍ക്ക്, ബുധനാഥിലെ ശിവക്ഷേത്രം, ചമ്പാ നഗറിലെ ജൈന ക്ഷേത്രം, ഗന്ധ ഘര്‍, ഖുറാന്‍ ബാബയുടെ ദര്‍ഗ്ഗ, രബീന്ദ്രനാഥ ഭവന്‍, തേജ് ബഹാദൂര്‍ ഗുരുദ്വാര, കാളി, ദുര്‍ഗ്ഗ എന്നിവരുടെ ക്ഷേത്രങ്ങള്‍, രാജ്മഹല്‍ ഫോസില്‍ സാങ്ച്വറി എന്നിവ ഇവയില്‍ ചിലതാണ്.

ഭാഗല്‍പൂരിലെ സില്‍ക്ക്

ഭാഗല്‍പൂരിലെ മുന്‍ തലമുറകള്‍ സില്‍ക്ക് നിര്‍മ്മാണം തൊഴിലാക്കിയവരായിരുന്നു. സില്‍ക്ക് നെയ്ത്തില്‍ പരിശീലനം നല്കാനായി സംസ്ഥാന സര്‍ക്കാര്‍ നഗരത്തില്‍ പലയിടങ്ങളിലായി സില്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ സ്ഥാപിച്ചിട്ടുണ്ട്. പട്ടുനൂല്‍പ്പുഴു വളര്‍ത്തലിലും, സില്‍ക്ക് നിര്‍മ്മാണത്തിലും ഏകദേശം 200 ഓളം വര്‍ഷത്തെ പാരമ്പര്യം ഭാഗല്‍പൂരിനുണ്ട്. തുസ്സാ അഥവാ തുസ്സാര്‍ സില്‍ക്ക് എന്നാണ് ഭാഗല്‍പൂര്‍ സില്‍ക്ക് അറിയപ്പെടുന്നത്.

ഭാഗല്‍പൂരില്‍ എങ്ങനെ എത്തിച്ചേരാം?

ബീഹാറിലെ മറ്റ് നഗരങ്ങളുമായി മികച്ച ഗതാഗത സംവിധാനങ്ങള്‍‌ ഭാഗല്‍പൂരിലുണ്ട്. ഇവിടേക്ക് ബസും, ടാക്സിയും, ട്രെയിനും ലഭിക്കും. തദ്ദേശീയര്‍ക്കും, സഞ്ചാരികള്‍ക്കും മികച്ച യാത്രാ സൗകര്യങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്.

ഭാഗല്‍പൂര്‍ പ്രശസ്തമാക്കുന്നത്

ഭാഗല്‍പൂര്‍ കാലാവസ്ഥ

ഭാഗല്‍പൂര്‍
26oC / 78oF
 • Clear
 • Wind: NNE 3 km/h

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ഭാഗല്‍പൂര്‍

 • Jan
 • Feb
 • Mar
 • Apr
 • May
 • Jun
 • July
 • Aug
 • Sep
 • Oct
 • Nov
 • Dec

എങ്ങിനെ എത്തിച്ചേരാം ഭാഗല്‍പൂര്‍

 • റോഡ് മാര്‍ഗം
  എന്‍ എച്ച് 80, എന്‍.എച്ച് 31 എന്നിവ ഭാഗല്‍പൂര്‍ വഴി കടന്ന് പോകുന്നു. വിക്രമശില സേതു വഴിയാണ് ഈ റോഡുകള്‍ ഭാഗല്‍പൂരിലെത്തുന്നത്. നഗരത്തില്‍ മികച്ച റോഡ് സംവിധാനമാണുള്ളത്. ബസ്, ടാക്സി, സൈക്കിള്‍ റിക്ഷ, എന്നിവ ഇവിടെ യാത്രക്കായി ലഭ്യമാണ്.
  ദിശകള്‍ തിരയാം
 • റെയില്‍ മാര്‍ഗം
  എ ഗ്രേഡ് റെയില്‍വേ സ്റ്റേഷനാണ് ഭാഗല്‍പൂരിലേത്. ഇവിടെ നിന്ന് ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ബാംഗ്ലൂര്‍, അജ്മീര്‍, കാണ്‍പൂര്‍, പാറ്റ്ന, ഗുവാഹത്തി, സൂറത്ത്, ഗയ തുടങ്ങി നിരവധി നഗരങ്ങളിലേക്ക് ട്രെയിന്‍ ലഭിക്കും.
  ദിശകള്‍ തിരയാം
 • വിമാനമാര്‍ഗം
  ഭാഗല്‍പൂരില്‍ വിമാനത്താവളമില്ല. സമീപനഗരങ്ങളിലെ വിമാനത്താവളം ഇവിടേക്കെത്താന്‍ ഉപയോഗപ്പെടുത്താം.
  ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
12 Dec,Wed
Return On
13 Dec,Thu
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
12 Dec,Wed
Check Out
13 Dec,Thu
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
12 Dec,Wed
Return On
13 Dec,Thu
 • Today
  Bhagalpur
  26 OC
  78 OF
  UV Index: 5
  Clear
 • Tomorrow
  Bhagalpur
  19 OC
  67 OF
  UV Index: 5
  Partly cloudy
 • Day After
  Bhagalpur
  16 OC
  62 OF
  UV Index: 5
  Partly cloudy