Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഭാഗല്‍പൂര്‍ » കാലാവസ്ഥ

ഭാഗല്‍പൂര്‍ കാലാവസ്ഥ

ഒക്ടോബര്‍, നവംബര്‍ മാസങ്ങളാണ് ഭാഗല്‍പൂര്‍ സന്ദര്‍ശനത്തിന് തുടക്കമാകുന്നത്. ഒക്ടോബര്‍ മുതല്‍ മാര്‍‌ച്ച് വരെ പ്രസന്നമായ കാലാവസ്ഥ അനുഭവപ്പെടുന്നതിനാല്‍ സന്ദര്‍ശനത്തിന് അനുയോജ്യമാണ്.

വേനല്‍ക്കാലം

മാര്‍ച്ചില്‍ ആരംഭിക്കുന്ന വേനല്‍ മെയ് അവസാനം വരെ തുടരും. ഇക്കാലത്തെ താപനില 25 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 38 ഡിഗ്രി സെല്‍ഷ്യസ് വരെയാണ്. ഏറ്റവും ചൂട് കൂടുന്ന അവസരത്തില്‍ ഇത് 40 ഡിഗ്രി സെല്‍ഷ്യസ് വരെയാകാറുണ്ട്.

മഴക്കാലം

ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയാണ് ഭാഗല്‍പൂരിലെ മഴക്കാലം. ഇക്കാലത്തെ താപനില 30 ഡിഗ്രി സെല്‍ഷ്യസിന് താഴെയാണ്. ഇക്കാലത്ത് സന്ദര്‍ശനം സാധ്യമാണ്. ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ ചൂട് കുറവുള്ള പ്രസന്നമായ കാലാവസ്ഥ അനുഭവപ്പെടുന്നു.

ശീതകാലം

ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് ശൈത്യകാലം. ഈ സമയത്ത് അന്തരീക്ഷ താപനില 11 ഡിഗ്രി സെല്‍ഷ്യസ് വരെ താഴുന്നു. ഇക്കാലത്തെ കൂടിയ ചൂട് 18 ഡിഗ്രിയാണ്.