Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ബട്കല്‍ » കാലാവസ്ഥ

ബട്കല്‍ കാലാവസ്ഥ

ഓഗസ്റ്റ് മുതല്‍ മാര്‍ച്ച് വരെയുള്ളകാലമാണ് ബട്കലില്‍ സന്ദര്‍ശനത്തിന് ഏറ്റവും അനുയോജ്യം. നല്ല തെളിഞ്ഞ കാലാവാസ്ഥയും ചൂട് അധികമില്ലാത്ത അന്തരീക്ഷവും യാത്ര ആസ്വദ്യകരമാക്കും.

വേനല്‍ക്കാലം

ഏപ്രില്‍ മുതല്‍ ജൂണ്‍വരെ വേനലാണ്. കടലോരമായതിനാല്‍ത്തന്നെ വേനലില്‍ കനത്ത ചൂട് അനുഭവപ്പെടും. അതിനാല്‍ത്തന്നെ ചുറ്റിനടന്ന് സ്ഥലം കാണാനും കടലോരസൗന്ദര്യം ആസ്വദിക്കാനുമൊന്നും ഈ സമയം അത്ര നല്ലതല്ല. പകല്‍സമയത്ത് 36 ഡിഗ്രിയും രാത്രിയില്‍ 24 ഡിഗ്രിയും വരെയെത്തും വേനലില്‍ ഇവിടത്തെ താപനില.

മഴക്കാലം

ജൂലൈ മുതല്‍ ഒക്ടോബര്‍വരെയാണ് മണ്‍സൂണ്‍കാലം. മറ്റുസ്ഥലങ്ങളിലേതുപോലെ ഇവിടെ കനത്ത മഴ അനുഭവപ്പെടാറില്ല, അതിനാല്‍ത്തന്നെ മഴക്കാലത്ത് ഇവിടെ സഞ്ചാരികളെത്തുന്നുണ്ട്.

ശീതകാലം

നവംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള ശീതകാലത്ത് ബട്കല്‍ സന്ദര്‍ശനം നടത്താം. 15നും 22നും ഇടയിലായിരിക്കും ഇക്കാലത്ത് അന്തരീക്ഷതാപനില. അതുകൊണ്ടുതന്നെ ശീതകാലം ഇവിടെ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാകും. കടല്‍ത്തീരത്ത് നല്ല തിരക്കനുഭവപ്പെടുകയും ചെയ്യും.