Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഭാവ് നഗര്‍ » കാലാവസ്ഥ

ഭാവ് നഗര്‍ കാലാവസ്ഥ

 തണുപ്പുകാലത്ത് താപനില താരതമ്യേന താഴ്ന്നത് ആയിരിക്കും അതിനാല്‍ നവംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള കാലയളവാണ്‌ ഇവിടെ സന്ദര്‍ശിക്കാന്‍ ഉചിതമായ സമയം

വേനല്‍ക്കാലം

കടുത്ത ചൂടാണ് ഭാവ്നഗറിലെ വേനല്‍ക്കാല ദിനങ്ങള്‍ക്ക്. 25നും 40 ഡിഗ്രിക്കും ഇടയിലായിരിക്കും താപനില. മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയാണ് വേനല്‍. ജൂണില്‍ പലപ്പോഴും കടുത്ത ചൂടിന്‍െറ അകമ്പടിയോടെ യായിരിക്കും ആദ്യമഴയത്തെുക. ഇതുമൂലം അന്തരീക്ഷത്തില്‍ ഈര്‍പ്പത്തിന്‍െറ അളവ് കൂടുതലായിരിക്കും.

മഴക്കാലം

ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയാണ് ഇവിടെ മഴക്കാലം. കനത്ത മഴയാണ് ഈ സമയം ലഭിക്കുക.

ശീതകാലം

ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി അവസാനം വരെ നീളുന്ന തണുപ്പുകാലത്താണ് ഇവിടെ സൗമ്യമായ കാലാവസ്ഥ അനുഭവപ്പെടാറ്. 12 മുതല്‍ 32 ഡിഗ്രി വരെയായിരിക്കും ഈ സമയം താപനില. ഭാവ്നഗര്‍ സന്ദര്‍ശിക്കാന്‍ അനുയോജ്യമായ സമയവും ഇതാണ്.