Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഭീംതല്‍ » കാലാവസ്ഥ

ഭീംതല്‍ കാലാവസ്ഥ

വേനല്‍ക്കാലമാണ്‌ ഭീംതല്‍ സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം. ട്രക്കിങ്‌, ഹൈക്കിങ്‌, എന്നിവയ്‌ക്ക്‌ അനുയോജ്യമായ കാലാവസ്ഥ ആയിരിക്കുമിത്‌. ശൈത്യകാലത്തിന്റെ തുടക്കവും സന്ദര്‍ശനത്തിന്‌ അനുയോജ്യമായിരിക്കും.

വേനല്‍ക്കാലം

ഭീംതലിലെ വേനല്‍ക്കാലം മാര്‍ച്ചില്‍ തുടങ്ങി മെയില്‍ അവസാനിക്കും. വേനല്‍ക്കാലത്ത്‌ ഇവിടുത്തെ ഉയര്‍ന്ന താപനില 27 ഡിഗ്രിസെല്‍ഷ്യസും താഴ്‌ന്ന താപനില 10 ഡിഗ്രി സെല്‍ഷ്യസുമാണ്‌. സന്ദര്‍ശനത്തിന്‌ അനുയോജ്യമായ സമയമാണിത്‌. കോട്ടണ്‍,വൂളന്‍ വസ്‌ത്രങ്ങള്‍ സന്ദര്‍ശകര്‍ കൈയില്‍ കരുതുന്നത്‌ നല്ലതായിരിക്കും.

മഴക്കാലം

 ജൂലൈയില്‍ തുടങ്ങുന്ന കാലവര്‍ഷം സെപ്‌റ്റംബറിലാണ്‌ അവസാനിക്കുന്നത്‌. മഴ ശക്തമായതിനാല്‍ ഈ കാലയളവില്‍ ഭീതല്‍ സന്ദര്‍ശനത്തിന്‌ അനുയോജ്യമായിരിക്കില്ല.

ശീതകാലം

നവംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ്‌ ഭീംതലിലെ ശൈത്യകാലം. ഇക്കാലയളവിലെ ഉയര്‍ന്ന താപനില 15 ഡിഗ്രി സെല്‍ഷ്യസും താഴ്‌ന്ന താപനില -3 ഡിഗ്രി സെല്‍ഷ്യസുമാണ്‌.