Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഭുവനേശ്വര്‍ » കാലാവസ്ഥ

ഭുവനേശ്വര്‍ കാലാവസ്ഥ

ഒക്‌ടോബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള മാസങ്ങളാണ്‌ ഭുവനേശ്വര്‍ സന്ദര്‍ശിക്കാന്‍ അനുയോജ്യം. ശൈത്യകാലത്ത്‌ ഇവിടുത്തെ കാലാവസ്ഥ വളരെ പ്രസന്നമായിരിക്കും. കുറഞ്ഞ താപനില15 ഡിഗ്രി സെല്‍ഷ്യസും ഉയര്‍ന്ന താപനില 20 ഡിഗ്രി സെല്‍ഷ്യസും ആയിരിക്കും.

വേനല്‍ക്കാലം

ഭുവനേശ്വറിലെ വേനല്‍ക്കാലം ചൂടും ഈര്‍പ്പവും കൂടിയതാണ്‌. മാര്‍ച്ചില്‍ തുടങ്ങുന്ന വേനല്‍ക്കാലം ഏപ്രില്‍ മെയ്‌ മാസങ്ങളില്‍ ഉച്ചസ്ഥായിലെത്തും. വേനല്‍ക്കാലത്ത്‌ താപനില 45 ഡിഗ്രി സെല്‍ഷ്യസ്‌ വരെ ഉയരാറുണ്ട്‌.  വേനല്‍ക്കാലം ഭുവനേശ്വര്‍ സന്ദര്‍ശിക്കാന്‍ അനുയോജ്യമല്ല.

മഴക്കാലം

ജൂണില്‍ തുടങ്ങുന്ന വര്‍ഷകാലം ആഗസ്റ്റ്‌ വരെ നീണ്ടു നില്‍ക്കും. ഇക്കാലയാളവില്‍ തുടര്‍ച്ചയായി മഴ ഉണ്ടാകാറുണ്ട്‌. വര്‍ഷകാലത്ത്‌ താപനില 33 ഡിഗ്രി സെല്‍ഷ്യസ്‌ വരെ താഴും. വര്‍ഷകാലവും സന്ദര്‍ശനത്തിന്‌ അനുയോജ്യമല്ല.

ശീതകാലം

അധികം തണുപ്പോ ചൂടോ ഇല്ലാത്ത അതിമനോഹരമായ കാലാവസ്ഥയാണ്‌ ശൈത്യകാലത്ത്‌ ഭുവനേശ്വറില്‍ അനുഭവപ്പെടുക. ഡിസംബറില്‍ തുടങ്ങുന്ന ശൈത്യകാലം ഫെബ്രുവരി വരെ നീണ്ടു നില്‍ക്കും. ഇക്കാലയളവില്‍ താപനില 7 ഡിഗ്രി സെല്‍ഷ്യസ്‌ വരെ താഴാറുണ്ട്‌. ശൈത്യകാലമാണ്‌ ഭുവനേശ്വര്‍ സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ കാലയളവ്‌.