Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ബുജ് » കാലാവസ്ഥ

ബുജ് കാലാവസ്ഥ

മാറി വരുന്ന കാലാവസ്ഥയാണ് ബുജില്‍. വേനല്‍ക്കാലം കടുത്ത ചൂടുള്ളതാണ്. മഴക്കാലം ഏറിയും കുറഞ്ഞുമിരിക്കും. എന്നാല്‍‌ ശീതകാലം വളരെ പ്രസന്നമാണ്.

വേനല്‍ക്കാലം

മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങള്‍ കടുത്ത ചൂടുള്ളതാണ്. ഡിഗ്രി  സെല്‍ഷ്യസില്‍ 40നും 28നും ഇടയില്‍ ചൂട് ഇക്കാലത്ത് അനുഭവപ്പെടും.

മഴക്കാലം

മഴക്കാലം ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയാണ്.ഇക്കാലത്ത് ശക്തമായ മഴ ലഭിക്കാറുണ്ട്. ഒക്ടോബര്‍, നവംബര്‍ മാസങ്ങളാണ് ബുജ് സന്ദര്‍ശിക്കാന്‍ ഏറെ അനുയോജ്യം. വളരെ തെളിഞ്ഞ കാലാവസ്ഥയാണ് ഈ മാസങ്ങളില്‍ അനുഭവപ്പെടുക.

ശീതകാലം

ശൈത്യകാലം - ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെ ശൈത്യകാലമാണ്. 13 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 28 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് ഈ കാലത്ത് അനുഭവപ്പെടും. ഇക്കാലം ബുജ് സന്ദര്‍ശിക്കാന്‍ അനുയോജ്യമാണ്.