Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ബീജാപ്പൂര്‍ » കാലാവസ്ഥ

ബീജാപ്പൂര്‍ കാലാവസ്ഥ

വേനല്‍ക്കാലം

മാര്‍ച്ച് മുതല്‍ മെയ് വരെയുള്ള വേനല്‍ക്കാലത്ത് ബീജാപ്പൂരില്‍ നല്ല ചൂട് അനുഭവപ്പെടാറുണ്ട്. കടുത്ത ചൂടില്‍ വിയര്‍ത്തുകുളിച്ച് നഗരം ചുറ്റിക്കാണുകയെന്നത് ഏറെ ശ്രമകരമായിരിക്കും മാത്രമല്ല ഒരു നല്ല യാത്രയുടെ സുഖം അനുഭവപ്പെടുകയുമില്ല. അതിനാല്‍വേനല്‍ക്കാലത്ത് ബീജാപ്പൂരിലേയ്ക്ക് യാത്ര പ്ലാന്‍ ചെയ്യുകയേ അരുത്. വേനലില്‍ക്കാലത്തെ പകലുകളില്‍ അന്തരീക്ഷതാപം 42 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാറുണ്ട്.

മഴക്കാലം

ജൂണ്‍ മുതല്‍ സെപ്റ്റംബര്‍വരെയാണ് ഇവിടെ കാര്യമായി മഴയുണ്ടാകുന്നത്. എന്നാല്‍ കനത്തമഴയുണ്ടാകാറുമില്ല. ഇക്കാലത്ത് ബീജാപ്പൂര്‍ അതീവ സുന്ദരിയാണ്. ചെറിയ മഴയെ കാര്യമാക്കാത്തവര്‍ക്ക് ഈ സമയത്ത് ഇവിടേയ്ക്ക് യാത്രചെയ്യാം. മഴക്കാലത്തെ പച്ചപ്പില്‍ പഴയകാലപ്പെരുമ വിളിച്ചോതുന്ന കരിങ്കല്‍ക്കെട്ടിടങ്ങള്‍ കാഴ്ചയ്ക്ക് വിരുന്നാകുമെന്നതില്‍ സംശയിക്കേണ്ടതില്ല.

ശീതകാലം

നവംബര്‍ മുതല്‍ ഫെബ്രുവരിവരെയാണ് ശൈത്യം. ഇക്കാലത്ത് ഇവിടം മഴക്കാലത്തേക്കാള്‍ സുന്ദരമായിരിക്കും. പകല്‍സമയത്ത് അധികം ചൂടോ തണുപ്പോ ഇല്ലാത്ത സുഖകരമായ കാലാവസ്ഥയായിരിക്കും. ഇരുപതിനും മുപ്പതിനുമിടയിലാവും താപനില. ഒക്ടോബറിനും മാര്‍ച്ചിനുമിടയിലുള്ള കാലമാണ് ബീജാപ്പൂര്‍ യാത്രയ്ക്ക് ഏറ്റവും അനുയോജ്യമായ സമയം.